കൊച്ചി മെട്രോ തിയ്യതി നിശ്ചയിച്ചിട്ടില്ല; കടകംപള്ളിയെ തിരുത്തി മുഖ്യമന്ത്രി

കൊച്ചി: കൊച്ചി മെട്രോ മെയ് 30 ഉദ്ഘാടനം ചെയ്യുമെന്ന സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രഖ്യാപത്തെ തിരുത്തി മുഖ്യമന്ത്രി. ഉദ്ഘാടന തിയ്യതി നിശ്ചയിച്ചിട്ടില്ലെന്നും പ്രധാനമന്ത്രിയുടെ തിയ്യതിക്കായി കാത്തിരിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ഇന്ന് രാവിലെ മെയ് 30 ന് മെട്രോയുടെ ഉദ്ഘാടനം നടത്തുമെന്ന് മന്ത്രി കടകംപള്ളിയുടെ പ്രസ്ഥാവനയാണ് ഏറെ വിവിധമായത്. പ്രധാനമന്ത്രിയുടെ തിയ്യതി ലഭിച്ചില്ലെങ്കിലും ഉദ്ഘാടനം നടത്തുമെന്നായിരുന്നു മന്ത്രി കടകംപള്ളി പറഞ്ഞത്.

എന്നാല്‍ മെയ് 30 അടക്കമുള്ള ദിവസങ്ങളില്‍ പ്രധാനമന്ത്രി റഷ്യ അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനിരിക്കുകയാണ്. മന്ത്രിയുടെ പ്രസ്താവന പുറത്തുവന്നതിന് പിന്നാലെ ബിജെപി ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുവന്നിരുന്നു. കെഎംആര്‍എല്ലും ഉദ്ഘാടന തിയ്യതിയെ കുറിച്ച് അറിയില്ലെന്ന് പ്രതികരിച്ചിരുന്നു.

ഇതോടെ ഈ വിഷയത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തുകയായിരുന്നു.