ഒരുക്കങ്ങള്‍ പൂര്‍ത്തിയായി;കൊച്ചി മെട്രോയിലൂടെ മുഖ്യമന്ത്രിയുടെ യാത്ര ഇന്ന്

കൊച്ചി :ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് കൊച്ചി മെട്രോയില്‍ യാത്ര ചെയ്യും. പാലാരിവട്ടം മെട്രോ സ്റ്റേഷനിലെത്തുന്ന മുഖ്യമന്ത്രി ആലുവ വരെയാണ് യാത്ര ചെയ്യുക. രാവിലെ 11 മണിയോടെയാണ് യാത്ര.

മെട്രോ സ്റ്റേഷനുകളില്‍ ക്രമീകരിച്ചിരിക്കുന്ന സൌരോര്‍ജ വൈദ്യുത സംവിധാനങ്ങളുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിക്കും.

പരീക്ഷണ ഓട്ടങ്ങളെല്ലാം വിജയകരമായി പൂര്‍ത്തിയാക്കിയ കൊച്ചി മെട്രോ ജൂണ്‍ 17 ന് നാടിന് സമര്‍പ്പിക്കും. ഇതിനു മുന്നോടിയായാണ് മുഖ്യമന്ത്രിയുടെ മെട്രോ യാത്ര. എറണാകുളം ജില്ലയില്‍ നിന്നുള്ള ജനപ്രതിനിധികളും മുഖ്യമന്ത്രിക്കൊപ്പമുണ്ടാകും.