കൊച്ചി മെട്രോ ഉദ്ഘാടനം; വേദിയില്‍ ഇ ശ്രീധരന്‍ ഇല്ല

ദില്ലി: കൊച്ചി മെട്രോയുടെ ഉദ്ഘാടന വേദിയില്‍ ഏഴുപേര്‍മാത്രം. മെട്രോയുടെ മുഖ്യ ഉപദേഷ്ടാവായ ഇ.ശ്രീധരന്‍ ഉണ്ടാവില്ല. ചടങ്ങില്‍ വേദിയില്‍ ആരൊക്കെ ഉണ്ടായിരിക്കണമെന്ന പ്രധാനമന്ത്രിയുടെ ഓഫീസ് നല്‍കിയ പട്ടികയിലാണ് ശ്രീധരനെ ഒഴിവാക്കിയിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രി വെങ്കയ്യനായിഡു, മുഖ്യമന്ത്രി പിണറായി വിജയന്‍ തുടങ്ങി ഏഴുപേരാണ് ഉദ്ഘാടന വേദിയില്‍ ഉള്ളത്.
13 പേരുടെ പട്ടികയാണ് കെഎംആര്‍എല്‍ നല്‍കിയത്. അതെസമയം ഉദ്ഘാടന വേദിയില്‍ നിന്നും തന്നെ ഒഴിവാക്കാനുള്ള തീരുമാനത്തില്‍ അസ്വാഭാവികതയില്ലെന്ന് ഇ ശ്രീധരന്‍ പ്രതികരിച്ചു.