കൊച്ചി മെട്രോ ഉദ്ഘാടന വേദിയില്‍ ഇ ശ്രീധരനും ചെന്നിത്തലയും ഉണ്ടാവും

കൊച്ചി: പ്രതിഷേധങ്ങള്‍ക്ക് വിവരാമമായി കൊച്ചി മെട്രോ ഉദ്ഘാടന വേദിയില്‍ ഇ ശ്രീധരനും രമേശ് ചെന്നിത്തലയും ഉണ്ടാവും. ഇരുവരെയും പട്ടികയില്‍ ഉള്‍പ്പെടുത്തിയതായി പ്രധാനമന്ത്രിയുടെ ഓഫീസ് മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചു.

ഉദ്ഘാടന വേദിയില്‍ പങ്കെടുത്ത് സംസാരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നേരത്തെ നല്‍കിയ പട്ടികയിലും ഇ ശ്രീധരന്റെയും പ്രതിപക്ഷ നേതാവിന്റെയും പേരുണ്ടായിരുന്നു.

മെട്രോ ഉദ്ഘാടന വേദിയില്‍ നിന്നും മെട്രോമാന്‍ ഇ ശ്രീധരനെയും പ്രതിപക്ഷ നേതാവിനെയും ഒഴിവാക്കിയത് ഏറെ പ്രതിഷേധത്തിനിരയാക്കിയിരുന്നു.