കൊച്ചിന്‍ മെട്രോ; ഉദ്ഘാടനത്തിന് ക്ഷണമില്ലാത്തതില്‍ വിഷമമില്ല; ഇ.ശ്രീധരന്‍

കൊച്ചി: മെട്രോ ഉദ്ഘാടനത്തിന്റെ വേദിയിലേക്ക് ക്ഷണിക്കാത്തതില്‍ തനിക്ക് വിഷമമില്ലെന്ന് ഡി.എം.ആര്‍,സി ഉപദേഷ്ടാവ് ഇ.ശ്രീധരന്‍. പ്രധാനമന്ത്രിയുടെ സുരക്ഷയാണ് പ്രധാനമെന്നും സുരക്ഷാ ഏജന്‍സി എന്താണ് പറയുന്നത് അതുപോലെ ചെയ്യുകയാണ് വേണ്ടതെന്നും ശ്രീധരന്‍ വ്യക്തമാക്കി. അതുകൊണ്ടുതന്നെ വേദിയിലേക്ക് ക്ഷണിച്ചില്ല എന്നതില്‍ വിഷമിക്കേണ്ട കാര്യമില്ലെന്നും ഉദ്ഘാടന ചടങ്ങില്‍ താന്‍ പങ്കെടുക്കുമെന്നും ഇ. ശ്രീധരന്‍ വ്യക്തമാക്കി.

സംഭവം വിവാദമാക്കേണ്ട കാര്യമില്ലെന്നും താന്‍ പണിയെടുക്കുന്ന ആളാണെന്നും ഇവിടെ തന്നെ ഉണ്ടെന്നും എനി വേദിയിലേക്ക് ക്ഷണിച്ചാല്‍ വേദിയിലുണ്ടാകുമെന്നും ശ്രീധരന്‍ പറഞ്ഞു. ശനിയാഴ്ച ഉദ്ഘാടനത്തിനൊരുങ്ങുന്ന മെട്രോയുടെ ഒരുക്കങ്ങള്‍ വിലയിരുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദേഹം.

അതെസമയം മെട്രോയുടെ രണ്ടാംഘട്ട പദ്ധതിക്ക് താനുണ്ടാകില്ലെന്നും ഇ. ശ്രീധരന്‍ അറിയിച്ചു.