കൊച്ചിയില്‍ ഉത്തരേന്ത്യന്‍ സ്വദേശിയുടെ വീട്ടില്‍ നിന്നും ആനകൊമ്പും വിദേശമദ്യവും ചന്ദനവും പിടികൂടി

കൊച്ചി: ഉത്തരേന്ത്യന്‍ സ്വദേശിയുടെ വീട്ടില്‍ നിന്നും ആനക്കൊമ്പും ചന്ദനവും വിദേശമദ്യവും പിടികൂടി. കടവന്ത്ര നേതാജി ക്രോസ് റോഡ് വൃന്ദാവനില്‍ മനീഷ് കുമാര്‍ ഗുപ്ത(ബോബി ഗുപ്ത)യുടെ വീട്ടില്‍ നിന്നാണ് വനം വകുപ്പും ഫ്‌ളൈയിങ് സ്വാഡും ചേര്‍ന്ന് ഇവ പിടികൂടിയത്.

2010 ല്‍ ചരിഞ്ഞ ആനയുടെ കൊമ്പുകളാണ് കണ്ടെത്തിയത്. അനുമതിയില്ലാതെയാണ് ഗുപ്ത ആനക്കൊമ്പ് കൈവശം വെച്ചത്. നാട്ടാനയുടെ കൊമ്പാണെങ്കിലും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ അനുമതിയോടെ മാത്രമേ ആനക്കൊമ്പ് കൈവശം വെക്കാനോ കൈമാറ്റം ചെയ്യാനോ സാധിക്കു.

അനധികൃതമായി ആനക്കൊമ്പ് കൈവശം വെച്ചതിന് മനീഷ് ഗുപ്തയുടെ പേരില്‍ കേസെടുത്തിട്ടുണ്ട്. മദ്യം വിവാഹ ആവശ്യത്തിനായി കരുതിയതെന്നാണ് ഗുപ്തയുടെ ഭാര്യ പറഞ്ഞത്. അതെസമയം ഗുപ്ത എവിടെയാണെന്ന കാര്യം വ്യക്തമല്ല.