Section

malabari-logo-mobile

കൊച്ചി അന്താരാഷ്ട്ര മാരത്തോണ്‍; കെനിയന്‍ താരങ്ങള്‍ ജേതാക്കള്‍

HIGHLIGHTS : കൊച്ചി: കൊച്ചി അന്താരാഷ്ട്ര ഹാഫ്‌ മാരത്തോണിന്റെ രണ്ടാം പതിപ്പില്‍ പുരുഷ വിഭാഗത്തില്‍ കെനിയയുടെ ബര്‍ണാഡ്‌ കിപ്‌യാഗോ ജേതാവായി. 1 മണിക്കൂര്‍ 2 മിനിറ്റ...

kochinകൊച്ചി: കൊച്ചി അന്താരാഷ്ട്ര ഹാഫ്‌ മാരത്തോണിന്റെ രണ്ടാം പതിപ്പില്‍ പുരുഷ വിഭാഗത്തില്‍ കെനിയയുടെ ബര്‍ണാഡ്‌ കിപ്‌യാഗോ ജേതാവായി. 1 മണിക്കൂര്‍ 2 മിനിറ്റ്‌ 38 സെക്കെന്റു കൊണ്ടാണ്‌ കിപ്‌യോഗോ മത്സരം പൂര്‍ത്തിയാക്കിയത്‌. പുരുഷന്‍ മാരുടെ ഇന്ത്യന്‍ വിഭാഗത്തില്‍ തമിഴ്‌നാടിന്റെ ജി ലക്ഷ്‌മണ്‍ ഒന്നാമതെത്തി. വനിതാ വിഭാഗത്തില്‍ കെനിയയുടെ ഹേല ഹിപ്‌റോപ്പ്‌ വിജയിച്ചു. ഇന്ത്യന്‍ വിഭാഗത്തില്‍ മലയാളി താരം ഒപി ജെയ്‌ഷയ്‌ക്കാണ്‌ ഒന്നാം സ്ഥാനം.

ശാരീരികമായ അസ്വസ്ഥതയെ തുടര്‍ന്ന്‌ പ്രീജ ശ്രീധരന്‌ മത്സരം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. വിവിധ രാജ്യങ്ങളില്‍ നിന്നായി പതിനാറായിരത്തോളം പേര്‍ മാരത്തണില്‍ പങ്കെടുത്തു. രാവിലെ 6.15 ന്‌ മാരത്തണ്‍ ബ്രാന്‍ഡ്‌ അംബാസഡര്‍മാരായ മോഹന്‍ലാലൂം ഹര്‍ഭജന്‍ സിംഗും ചേര്‍ന്നാണ്‌ മത്സരം ഫ്‌ളാഗ്‌ ഓഫ്‌ ചെയ്‌തത്‌.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!