കൊച്ചി ബോട്ട്‌ ദുരന്തം; ഫിഷറീസ്‌ വകുപ്പിന്‌ ഗുരുതര വീഴ്‌ചപ്പറ്റിയെന്ന്‌ കണ്ടെത്തല്‍

downloadകൊച്ചി: ഫോര്‍ട്ട്‌ കൊച്ചി ബോട്ട്‌ ദുരന്തവുമായി ബന്ധപ്പെട്ട്‌ ഫിഷറീസ്‌ വകുപ്പിന്‌ ഗുരുതരമായ വീഴ്‌ചപറ്റിയെന്ന്‌ കണ്ടെത്തല്‍. ഫോര്‍ട്ട്‌ കൊച്ചി ബോട്ട്‌ ദുരന്തവുമായി ബന്ധപ്പെട്ട്‌ കൊച്ചിന്‍ കോര്‍പ്പറേഷന്റെ തുറമുഖ വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ടിലാണ്‌ ഫിഷറീസ്‌ വകുപ്പിന്റെ ഗുരുതരവീഴ്‌ച വ്യക്തമാക്കുന്നത്‌.

ഫോര്‍ട്ട്‌ കൊച്ചിയിലെ മത്സ്യബന്ധന ബോട്ടുകള്‍ പരിശോധിക്കാന്‍ ഫിഷറീസ്‌ വകു്‌പ്പിന്‌ സംവിധാനങ്ങളിലെന്ന്‌ റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നു.

മീന്‍പിടുത്ത വള്ളങ്ങള്‍ പരിശോധിക്കാന്‍ നിലവില്‍ സംവിധാനങ്ങളില്ല. ബോട്ടുകള്‍ പരിശോധിക്കാന്‍ സര്‍വേയര്‍മാരില്ലെന്നും ബോട്ടുകള്‍ ലൈസന്‍സിന്‌ പകരം നല്‍കുന്നത്‌ പണമടച്ച രസീതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സോഫ്‌റ്റ്‌ വെയര്‍ തകരാറിന്റെ പേരിലാണ്‌ ലൈസന്‍സ്‌ നല്‍കാത്തത്‌. ബോട്ടുകള്‍ പരിശോധിക്കാന്‍ സര്‍വേയര്‍മാരില്ല. ഇത്തരത്തിലുള്ള ഒരു സുരക്ഷാമാനദണ്ഡങ്ങളും പാലിക്കാതെയാണ്‌ വള്ളങ്ങള്‍ ഓടുന്നതെന്ന്‌ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.