കൊച്ചി മെട്രോ ഉദ്ദേശിച്ച സമയത്ത് തീരില്ല; ഇ ശ്രീധരന്‍

E-Sreedharan-Kochi-Metro-Railകൊച്ചി : കൊച്ചി മെട്രോ പദ്ധതി ഉദ്ദേശിച്ച സമയത്ത് തീര്‍ക്കാന്‍ കഴിയില്ലെന്ന് ഇ ശ്രീധരന്‍. സ്ഥലം ഏറ്റെടുക്കല്‍ പൂര്‍ത്തിയാകാത്തതും കോച്ചുകളുടെ നിര്‍മ്മാണ കരാര്‍ റീ ടെണ്ടര്‍ ചെയ്തതുമാണ് പദ്ധതി വൈകാന്‍ കാരണമെന്നും ഇ ശ്രീധരന്‍ പറഞ്ഞു.

സംസ്ഥാന സര്‍ക്കാരില്‍ നിന്നും നല്ല പിന്തുണ ലഭിക്കുന്നുണ്ടെന്നും എന്നാല്‍ പല പ്രശ്‌നങ്ങളില്‍ ശ്രദ്ധ ചെലുത്തുന്നതിനാല്‍ വികസന കാര്യങ്ങളില്‍ വേണ്ടത്ര ശ്രദ്ധിക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ലെന്നും തിരുവനന്തപുരം കോഴിക്കോട് മോണോ റെയിലുകളും നിര്‍മ്മാണം രണ്ട് മാസത്തിനകം ആരംഭിക്കാന്‍ കഴിയുമെന്നും ശ്രീധരന്‍ പറഞ്ഞു.