Section

malabari-logo-mobile

കൊച്ചിയിലെ ആഡംബര നിശാപാര്‍ട്ടിയൊരുക്കിയത് സിനിമാ നിര്‍മ്മാതാവ്

HIGHLIGHTS : കൊച്ചി : കൊച്ചിയില്‍ പോലീസ് റെയ്ഡ് ചെയ്ത ക്രീ ക്രൂസ് എന്ന ആഡംബര നൗകയില്‍ നിശാപാര്‍ട്ടിയൊരുക്കിയത് സിനിമാ നിര്‍മാതാവ്. ഇയാളുടെ ഫെയ്‌സ്ബുക്ക് പേജിലൂട...

SHIPകൊച്ചി : കൊച്ചിയില്‍ പോലീസ് റെയ്ഡ് ചെയ്ത ക്രീ ക്രൂസ് എന്ന ആഡംബര നൗകയില്‍ നിശാപാര്‍ട്ടിയൊരുക്കിയത് സിനിമാ നിര്‍മാതാവ്. ഇയാളുടെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് പോലീസിന് നിശാപാര്‍ട്ടിയെ കുറിച്ചുള്ള വിവരം ലഭിച്ചത്. കൊച്ചിയില്‍ വെച്ച് ഇയാള്‍ ഡിജെ പാര്‍ട്ടികള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു. സിനിമാതാരങ്ങളുടെ അപരന്‍മാരെ വെച്ചാണ് ഇയാള്‍ ഡിജെ പാര്‍ട്ടി നടത്തിയിരുന്നത്. അസിസ്റ്റന്റ് കമ്മീഷണര്‍ റെക്‌സ് ബോബിയുടെ നേതൃത്വത്തില്‍ പാര്‍ട്ടിക്കിടെ നടത്തിയ റെയ്ഡില്‍ കഞ്ചാവും, മദ്യവും പിടിച്ചെടുത്തിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് നിര്‍മ്മാതാവിനെ പോലീസ് ചോദ്യം ചെയ്‌തേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഒരു മാസം മുമ്പു തന്നെ പാര്‍ട്ടിയുടെ ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ വഴി വിറ്റു തുടങ്ങും. 1500 രൂപ മുതല്‍ മുകളിലോട്ടാണ് ടിക്കറ്റ് നിരക്ക്. ആവശ്യമുള്ളവര്‍ക്ക് കഞ്ചാവും, മദ്യവും പെണ്‍കുട്ടികളും പാര്‍ട്ടിക്കിടയില്‍ സംഘാടകര്‍ തന്നെ എത്തിച്ചുകൊടുക്കും. നിശാപാര്‍ട്ടികള്‍ വഴി പെണ്‍വാണിഭം നടക്കുന്നുണ്ടോയെന്നും പോലീസ് അനേ്വഷിക്കും.

sameeksha-malabarinews

രാത്രിയില്‍ മറൈന്‍ഡ്രൈവില്‍ നിന്ന് പുറം കടലിലേക്ക് യാത്ര ചെയ്യുന്ന ഗ്രീന്റക്രൂസ് കപ്പലില്‍ നടത്തിയ റെയ്ഡില്‍ പോലീസ് രണ്ട് പേരെ പിടികൂടിയിരുന്നു. നിരവധി യുവതിയുവാക്കളെ പോലീസ് പരിശോധിച്ചു. കപ്പിള്‍ എന്‍ട്രിയായിരുന്നു നൗകയില്‍ സംഘടിപ്പിച്ചിരുന്നത്. റെയ്ഡിനിടയില്‍ കഞ്ചാവിന്റെ ചെറിയ പൊതികള്‍ കണ്ടെത്തിയിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!