കൊച്ചിയില്‍ നാലംഗ കുടുംബം സഞ്ചരിച്ചിരുന്ന കാര്‍ പാറമടയിലേക്ക്‌ മറിഞ്ഞ്‌ അമ്മയും കുട്ടിയും മരിച്ചു

Story dated:Monday August 3rd, 2015,12 55:pm

Untitled-1 copyകൊച്ചി: കൊച്ചി തിരുവാങ്കുളത്ത്‌ നാലംഗം കുടുംബം സഞ്ചരിച്ചരുന്ന കാര്‍ പാറമടയിലേക്ക്‌ മറിഞ്ഞ്‌ അമ്മയും ഒരു കുട്ടിയും മരിച്ചു. കാറിലുണ്ടായിരുന്ന മറ്റു രണ്ടുപേര്‍ക്കായി പോലീസും അഗ്നിശമന സേനയും തെരച്ചില്‍ തുടരുകയാണ്‌. കൊച്ചി മധുര ദേശീയ പാതയോടു ചേര്‍ന്നു കിടക്കുന്ന പാറമടയിലാണ്‌ അപകടം നടന്നത്‌. തൊടുപുഴ സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറാണ്‌ അപകടത്തില്‍പ്പെട്ടത്‌.

വാട്ടര്‍ അതോറിറ്റി എന്‍ജിനിയര്‍ തൊടുപുഴ സ്വദേശി ബിജു(41) , ഭാര്യ ഷീബ(36) , മക്കളായ കിച്ചു(4) , മീനാക്ഷി(7) എന്നിവരാണ്‌ കാറിലുണ്ടായിരുന്നത്‌. ഷീബയുടെയും ഒരു കുഞ്ഞിന്റെയും മൃതദേഹമാണ്‌ കണ്ടെത്തിയത്‌.

ഇന്നലെ രാത്രി 11 മണിയോടെയാണ്‌ അപകടം സംഭവിച്ചതെന്നാണ്‌ സൂചന. 200 അടി താഴ്‌ചയുള്ള പാറമടയില്‍ വീണ കാറില്‍ നിന്നും ആരും രക്ഷപ്പെടാന്‍ ഇടയില്ലെന്നാണ്‌ കരുതപ്പെടുന്നത്‌. ഇന്നലെ രാത്രി 10.45 ന്‌ ഇവര്‍ വീട്ടുകാരുമായി ഫോണില്‍ ബന്ധപ്പെട്ടതായണ്‌ വിവരം.