കൊച്ചി കപ്പല്‍ശാലയില്‍ പൊട്ടിത്തെറി;മരണം അഞ്ച്

കൊച്ചി: കൊച്ചി കപ്പല്‍ശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ അഞ്ച് പേര്‍ മരിച്ചു. അറ്റക്കുറ്റപ്പണിക്കായി കൊണ്ടുവന്ന സാഗര്‍ഭൂഷണ്‍ എന്ന കപ്പലിലാണ് അപകടം സംഭവിച്ചത്. മരിച്ചവര്‍ ആരൊക്കെയാണെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അറ്റകുറ്റപ്പണി നടത്തുന്നതിനിടെ കപ്പലിന്റെ വാട്ടര്‍ടാങ്കാണ് പൊട്ടിത്തെറിക്കുകയായിരുന്നു.

കപ്പല്‍ശാലയിലെ നിര്‍മ്മാണ തൊഴിലാളികളാണ് മരിച്ചത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൂടുതല്‍ പേര്‍ ഇതിനുള്ളില്‍ ഉണ്ടോ എന്നറിയാന്‍ ബോട്ട് പൊളിച്ച് പരിശോധന നടത്തിവരികയാണ്.

ഇന്ന് ശിവരാത്രി അവധി ആയതിനാല്‍ കുറച്ച് തൊഴിലാളികള്‍ മാത്രമാണ് ജോലിയില്‍ പ്രവേശിച്ചിരുന്നത്.

കൂടുതല്‍ പരിശോധനയ്ക്ക് ശേഷം മാത്രമേ അപകടമുണ്ടാവാനുള്ള കാരണം വ്യക്തമാകുകയൊള്ളുവെന്ന് അധികൃതര്‍ പറഞ്ഞു.