Section

malabari-logo-mobile

ഷൈന്‍ കൊക്കെയിന്‍ കേസിലെ മൂന്നാം പ്രതി;തലയില്‍ കൈവെച്ച്‌ നിര്‍മാതാക്കള്‍

HIGHLIGHTS : കൊച്ചി: വിവാദ വ്യവസായി നിസാമിന്റെ ഫ്‌ളാറ്റില്‍ സ്‌മോക്ക്‌ പാര്‍ട്ടിക്കിടെ പിടിയിലായ നടന്‍ ഷൈന്‍ ടോം ചാക്കോ കൊക്കെയിന്‍ കേസില്‍ മൂന്നാം പ്രതിയായതോടെ...

komp-shine_G2V6_KI_1315840f copyകൊച്ചി: വിവാദ വ്യവസായി നിസാമിന്റെ ഫ്‌ളാറ്റില്‍ സ്‌മോക്ക്‌ പാര്‍ട്ടിക്കിടെ പിടിയിലായ നടന്‍ ഷൈന്‍ ടോം ചാക്കോ കൊക്കെയിന്‍ കേസില്‍ മൂന്നാം പ്രതിയായതോടെ കുടുങ്ങിയത്‌ സിനിമ നിര്‍മ്മാതാക്കള്‍. ഷൈനിനെ പ്രധാന കഥാപാത്രമാക്കി ചിത്രീകരണം ആരംഭിച്ച രണ്ട്‌ ചിത്രത്തിന്റെ നിര്‍മ്മാതാക്കളാണ്‌ പെരുവഴിയിലായിരിക്കുന്നത്‌. ഒരു ചിത്രം അവസാന ഘട്ടത്തിലും മറ്റേത്‌ ഷൂട്ട്‌ തുടങ്ങുകയും ചെയ്‌തിട്ടുണ്ട്‌. നാലോളം ചിത്രങ്ങളില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള അവസാന ഘട്ട ചര്‍ച്ച കഴിഞ്ഞ സമയത്താണ്‌ ഈ അറസ്റ്റ്‌്‌.
നര്‍ക്കോട്ടിക്‌ ആകട്‌്‌ പ്രകാരം 10 ഗ്രാം കഞ്ചാവ്‌ കൈവശം വച്ചാല്‍ അത്‌ മീഡിയം ക്വാണ്ടിറ്റി അളവായി ആണ്‌ കണക്കാക്കുക. ഈ കേസില്‍ പത്ത്‌ വര്‍ഷം വരെ പരമാവധി തടവ്‌ശിക്ഷ ലഭിക്കും. കൂടാതെ സാധാരണഗതിലില്‍ കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്ങില്‍ 60 ദിവസം വരെ ജാമ്യം ലഭിക്കില്ല. ഇനി പുറത്തിറങ്ങിയാല്‍ തന്നെ ഷൈനിനെ നായകനാക്കിയാല്‍ സിനിമ ഓടുമോ എന്ന ആശങ്കയും നിര്‍മ്മിതാക്കള്‍ക്കുണ്ട്‌.
കമലിന്റെ സഹസംവിധാരംഗത്തെത്തിയ ഷൈന്‍ ഗദ്ദാമയിലെ അഭിനയത്തിലൂടെയാണ്‌ ഏറെ ശ്രദ്ധേയനായത്‌. പിന്നീട്‌ അന്നയും റസൂലും , ചാപാറ്റേഴ്‌സ്‌, എന്നിവയില്‍ തുടങ്ങി ഷൈന്‍ നായകനായ ഇതിഹാസ ഹിറ്റ്‌ ചാര്‍ട്ടില്‍ ഇടം പിടിക്കുകയായരുന്നു.

ഷൈനിനോടൊപ്പമുണ്ടായിരുന്ന മോഡല്‍ രേഷ്‌മ രംഗസ്വാമിയാണ്‌ കേസിലെ ഒന്നാം പ്രതി. സ്‌മോക്ക്‌ പാര്‍ട്ടി സംഘടിപ്പിച്ചുവെന്ന്‌ കരുതുന്ന സഹസംവിധായിക ബ്ലെസിയാണ്‌ കേസിലെ രണ്ടാം പ്രതി. എന്നാല്‍ സ്‌മോക്ക്‌ പാര്‍ട്ടിക്ക്‌ പങ്കെടുത്തുവെങ്കിലും തന്റെ കയ്യില്‍ നിന്ന്‌ കൊക്കെയിന്‍ പിടികൂടിയിട്ടില്ലെന്ന്‌ ആവര്‍ത്തിക്കുകയാണ്‌ ഷൈന്‍ ചാക്കോ.

sameeksha-malabarinews

ഫ്‌ളാറ്റില്‍ നിന്ന്‌ കണ്ടെടുത്ത കൊക്കെയിന്റെ ഉറവിടം അറിയാന്‍ നടന്‍ ഷൈന്‍ ടോം ചാക്കോ അടക്കമുള്ളവരെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന്‌ പോലീസ്‌ പറഞ്ഞു. കേസിലെ മൂന്നാം പ്രതി ഷൈന്‍ ടോം ചാക്കോയെയും ഒന്നാം പ്രതി മോഡല്‍ രേഷ്‌മ രംഗസ്വാമിയെയും കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പോലീസ്‌ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ്‌ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!