തീരദേശ ദേശീയപാത സര്‍വ്വേ ആരംഭിച്ചു

താനൂര്‍: തീരദേശ ദേശീയപാതയുടെ മണ്ഡലത്തിലെ ഭാഗമായ ഒട്ടുപുറം മുതല്‍ ഉണ്ണ്യാല്‍ വരെയുള്ള പ്രദേശത്ത് സര്‍വ്വേ നടപടികള്‍ ആരംഭിച്ചു. ആദ്യഘട്ടത്തില്‍ ഒട്ടുപുറം മുതല്‍ സി.എച്ച്.സി വരെയാണ് നടപടികള്‍ പുരോഗമിക്കുന്നത്.
താനൂര്‍ വാഴക്കത്തെരുവിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഫ്‌ളൈ ഓവര്‍ നിര്‍മ്മിക്കും. ഇത് അങ്ങാടിപ്പാലവുമായി ബന്ധിപ്പിക്കും എന്നതാണ് പ്രത്യേകത.  മന്ത്രി ജി.സുധാകരന്‍ വിളിച്ച് ചേര്‍ത്ത യോഗത്തില്‍ എം.എല്‍.എ വി.അബ്ദുറഹിമാന്റെ പ്രത്യേക താല്‍പര്യപ്രകാരമാണ് ഫ്‌ളൈ ഓവര്‍ നിര്‍മ്മിക്കുന്നത്. പ്രവര്‍ത്തനങ്ങള്‍ സമയ ബന്ധിതമായി പൂര്‍ത്തീകരിക്കുമെന്ന് എം.എല്‍.എ പറഞ്ഞു.