Section

malabari-logo-mobile

പാക്‌ ബോട്ട്‌ ഗുജറാത്ത്‌ തീരത്ത്‌ ഇന്ത്യന്‍ സൈന്യം പിടിച്ചെടുത്തു.

HIGHLIGHTS : അഹമ്മദാബാദ്‌: ഗുജറാത്ത്‌ തീരത്ത്‌ പ്രത്യക്ഷപ്പെട്ട പാക്‌ ബോട്ട്‌ ഇന്ത്യന്‍ സൈന്യം പിടിച്ചെടുത്തു. കഴിഞ്ഞദിവസം ഗുജറാത്ത്‌ തീരത്തേക്ക്‌ ആയുധവുമായെത്ത...

1420261686-2868അഹമ്മദാബാദ്‌: ഗുജറാത്ത്‌ തീരത്ത്‌ പ്രത്യക്ഷപ്പെട്ട പാക്‌ ബോട്ട്‌ ഇന്ത്യന്‍ സൈന്യം പിടിച്ചെടുത്തു. കഴിഞ്ഞദിവസം ഗുജറാത്ത്‌ തീരത്തേക്ക്‌ ആയുധവുമായെത്തിയ ബോട്ട്‌ കടലില്‍ വെച്ചുതന്നെ കത്തിയിരുന്നു. നിറയെ ആയുധങ്ങളുമായെത്തിയ ബോട്ട്‌ സൈന്യത്തിന്റെ പിടിയില്‍ അകപ്പെടുമെന്ന്‌ കണ്ടതോടെ കടലില്‍ വെച്ചുതന്നെ പൊട്ടിത്തെറിക്കുകയായിരുന്നു.

പാകിസ്ഥാനില്‍ നിന്ന്‌ മൂന്ന്‌ ബോട്ടുകള്‍ ഗുജറാത്ത്‌ തീരത്തേക്ക്‌ എത്തിയതായാണ്‌ ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ട്‌. ഇതില്‍ ഉള്‍പ്പെട്ട ഒരു ബോട്ടാണ്‌ കഴിഞ്ഞ ദിവസം കടലില്‍ വെച്ച്‌ പൊട്ടിത്തെറിച്ചത്‌. രണ്ടാമത്തെ ബോട്ടാണ്‌ സൈന്യം പിടിച്ചെടുത്തത്‌. സൈന്യത്തിന്റെ പിടിയിലാകുമെന്ന്‌ കണ്ട്‌ ഈ ബോട്ടും തകര്‍ക്കാന്‍ ശ്രമിച്ചെങ്കിലും സൈന്യം അത്‌ തടയുകയും ബോട്ട്‌ പിടിച്ചെടുക്കുകയുമായിരുന്നു. സൈന്യം ബോട്ടില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തി വരകയാണെന്നാണ്‌ റിപ്പോര്‍ട്ട്‌.

sameeksha-malabarinews

കറാച്ചിയില്‍ നിന്നുള്ള ഒരു ഫോണ്‍ കോളാണ്‌ പാകിസ്ഥാനില്‍ നിന്ന്‌ മൂന്ന്‌ ബോട്ടുകള്‍ ഗുജറാത്ത്‌ തീരത്തേക്ക്‌ എത്തിയതായി ഇന്റലിജന്‍സിന്‌ വിവരം നല്‍കിയത്‌.

കത്തിനശിച്ച ബോട്ടിലുണ്ടായിരുന്ന ആയുധങ്ങളോട്‌ സമാനമുള്ളവയായിരുന്നു പിടിച്ചെടുത്ത ബോട്ടിലെ ആയുധങ്ങളും. അതെസമയം ഗുജറാത്ത്‌ തീരത്തേക്ക്‌ എത്തിയ ഈ ആയുധങ്ങള്‍ എന്തിനുവേണ്ടിയുള്ളതായിരുന്നെന്ന കാര്യം ഇന്ത്യന്‍ തീരസംരക്ഷണ സേന അന്വേഷണം നടത്തിവരികയാണ്‌.

പുതവല്‍സരദിനത്തില്‍ ഗോവന്‍ തീരം ലക്ഷ്യമാക്കി വന്നതാണ്‌ ബോട്ടെന്നാണ്‌ സൂചന. ലഷ്‌ക്കര്‍ ഇ ത്വയ്‌ബയാണ്‌ ഇതിന്‌ പിന്നിലെന്ന്‌ കരുതുന്നു. മുംബൈ മോഡല്‍ ഭീകരാക്രമണം നടത്താനാണ്‌ ബോട്ടിലെത്തിയവര്‍ ഉദ്ദേശിച്ചിരുന്നതെന്നാണ്‌ സുരക്ഷാ ഏജന്‍സികള്‍ കരുതുന്നത്‌. അന്ന്‌ കറാച്ചിയില്‍ നിന്ന്‌ ബോട്ടിലെത്തിയ പത്ത്‌ അംഗസംഘമാണ്‌ ആക്രമണം നടത്തിയത്‌, ഇന്ത്യയിലെ പ്രഗ്‌തഭരായ എടിഎസ്‌ ഉദ്യോഗസ്ഥരടക്കം 166 ജീവനാണ്‌ ആ ഭീകരാക്രമണത്തില്‍ നഷ്ടമായത്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!