വായനാ ദിനം ആഘോഷിച്ചു

vaayanaadinamപരപ്പനങ്ങാടി : പരപ്പനങ്ങാടി കോ ഓപ്പറേറ്റിവ് കോളേജ് വായനാ വാരാചരണത്തിന്റെ ഭാഗമായി മലയാള വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ വായനാദിനം ആഘോഷിച്ചു. പ്രമുഖ ചെറു കഥാകൃത്ത് റഷീദ് പരപ്പനങ്ങാടി ഉദ്ഘാടനം ചെയ്തു . കോളേജ് പ്രസിഡന്റ് അഡ്വ:കെ കെ സൈതലവി അധ്യക്ഷനായി. സെക്രട്ടറി സി അബ്ദുറഹ്മാൻകുട്ടി,പ്രിൻസിപ്പാൾ പ്രോഫ:കെ മുഹമ്മദ് ,വകുപ്പ് മേധാവി അമൃതവല്ലി ടീച്ചർ ,അധ്യാപകരായ ടി സുരേന്ദ്രൻ ,പ്രസന്നാദേവി ,കെ ജ്യോതിഷ് ,പി ബാബു , കടവത്ത് സൈതലവി ,മാഗസിൻ എഡിറ്റർ മുഹമ്മദ് അനീസ് എന്നിവര് പ്രസംഗിച്ചു. എന്നിവര് പ്രസംഗിച്ചു.

വായന മത്സരം ,കഥാ രചനാ മത്സരം തുടങ്ങിയവയും ഉണ്ടായിരുന്നു.