Section

malabari-logo-mobile

സഹകരണബാങ്കുകള്‍ ജനങ്ങളോട് കൂടുതല്‍ അടുപ്പം പുലര്‍ത്തുന്നു;ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം

HIGHLIGHTS : മലപ്പുറം: സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും കര്‍ഷകര്‍ക്കും കൈത്താങ്ങാകുന്ന സഹകരണബാങ്കുകള്‍ ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണെന്ന്...

മലപ്പുറം: സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും കര്‍ഷകര്‍ക്കും കൈത്താങ്ങാകുന്ന സഹകരണബാങ്കുകള്‍ ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം. പൊന്നാനി സഹകരണ അര്‍ബന്‍ ബാങ്കിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവര്‍ണര്‍. കേരളത്തെ സംബന്ധിച്ച് സഹകരണസ്ഥാപനങ്ങള്‍ വലിയ തൊഴില്‍ അവസരമാണ് നല്‍കുന്നത്. അവയുടെ സേവനങ്ങള്‍ ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് ഇനിയും നവീകരിക്കേണ്ടതുണ്ട്. ഉത്സവകാലങ്ങളില്‍ വിപണിയില്‍ നടത്തുന്ന ഇടപെടലുകള്‍ വഴിയും ക്ഷേമപെന്‍ഷനുകള്‍ വീട്ടിലെത്തിക്കുന്നതുവഴിയും സഹകരണബാങ്കുകള്‍ ജനങ്ങളോട് കൂടുതല്‍ അടുപ്പം പുലര്‍ത്തുന്നുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.

സഹകരണ മേഖലയെ തകര്‍ക്കുന്ന ഗൂഢനീക്കങ്ങള്‍ പല ഭാഗത്തുനിന്നും ഉണ്ടാകുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. കേരളത്തിന്റെ സഹകരണ മേഖലയെ അത്ഭുതാദരങ്ങളോടെയാണ് ലോകം നോക്കിക്കാണുന്നത്. വിദര്‍ഭയിലെ കര്‍ഷക ആത്മഹത്യയുടെ കാരണങ്ങള്‍ തേടിയ പത്രപ്രവര്‍ത്തകനായ പി സായ്‌നാഥ് കണ്ടെത്തിയത് സഹകരണസംഘങ്ങളുടെ അഴിമതിയാണ് ഇത്രയധികം കര്‍ഷകരെ ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ്. കേരളത്തിലാണെങ്കില്‍ ഇങ്ങനെ സംഭവിക്കില്ലായിരുന്നുവെന്ന് അദ്ദേഹം നിരീക്ഷിച്ചിരുതായും സ്പീക്കര്‍ പറഞ്ഞു.

sameeksha-malabarinews

ബാങ്ക് പരിസരത്ത് നടന്ന ചടങ്ങില്‍ പ്രതിപക്ഷനേതാവ് രമേശ് ചെിത്തല, ഇ.ടി മുഹമ്മദ് ബഷീര്‍ എംപി, ആര്യാടന്‍ മുഹമ്മദ്, കോ-ഓപ്പറേറ്റിവ് രജിസ്ട്രാര്‍ സജിത് ബാബു, ആര്‍.ബി.ഐ ഡപ്യൂട്ടി ജനറല്‍ മാനേജര്‍ എന്‍.ഗിരീശന്‍, പൊന്നാനി കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്ക് ചെയര്‍മാന്‍ എം.വി ശ്രീധരന്‍ മാസ്റ്റര്‍, ജനറല്‍ മാനേജര്‍ കെ.കെ അബ്ദുള്‍ ഗഫൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!