HIGHLIGHTS : തിരുവനന്തപുരം: എ പി ജെ അബ്ദുള്‍ കലാമിന് ആദരമര്‍പ്പിച്ചു കേസരി മെമ്മോറിയല്‍ ജേര്‍ണലിസ്റ്റ് ട്രസ്റ്റും ഒ എല്‍ പി വി (വണ്‍ ലൈബ്രറി പര് വില്ലേജ്)...
തിരുവനന്തപുരം: എ പി ജെ അബ്ദുള്‍ കലാമിന് ആദരമര്‍പ്പിച്ചു കേസരി മെമ്മോറിയല്‍ ജേര്‍ണലിസ്റ്റ് ട്രസ്റ്റും ഒ എല്‍ പി വി (വണ്‍ ലൈബ്രറി പര് വില്ലേജ്)യും ചേര്‍ന്നു കൊല്ലം ടികെഎം എന്‍ജിനിയറിംഗ് കോളേജ് വിദ്യാര്‍ത്ഥികളുടെ സഹകരണത്തോടെ സംസ്ഥാനതലത്തില്‍ സംഘടിപ്പിക്കുന്ന ഡിജിറ്റല്‍ കേരള വാരഘോഷത്തിന്റെ ലോഗോ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രകാശനം ചെയ്തു. ഒഎല്‍പിവി സിഇഒ സുജയ്പിള്ള ലോഗോ ഏറ്റുവാങ്ങി. ട്രസ്റ്റ് പ്രസിഡന്റ് സിബി കാട്ടാമ്പള്ളി അധ്യക്ഷനായി. സെക്രട്ടറി സുരേഷ് വെള്ളിമംഗലം, ട്രഷറര്‍ പി ശ്രീകുമാര്‍, സി.റഹീം, അജല്‍ ബാബു, അനില്‍ ഭാഗ്യ എന്നിവര്‍ പങ്കെടുത്തു.