അമര്‍നാഥില്‍ മേഘവിസ്‌ഫോടനം;രണ്ട്‌ കുട്ടികള്‍ മരിച്ചു

1437809590_jammu_kashmeerശ്രീനഗര്‍: ജമ്മു കാശ്‌മീരിലെ ബാല്‍താലിലുളള അമര്‍നാഥ്‌ ബേസ്‌ ക്യാമ്പിന്‌ സമീപം മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ രണ്ട്‌ കുട്ടികള്‍ മരിച്ചു. ഏഴ്‌പേര്‍ക്ക്‌ പിരിക്കേറ്റു. വെള്ളിയാഴ്‌ച വൈകീട്ടാണ്‌ സംഭവം നടന്നത്‌. അപ്രതീക്ഷിതമായി വെള്ളപ്പൊക്കം മൂലമുണ്ടായ അപകടങ്ങളില്‍ ഏഴു പേര്‍ക്ക്‌ പരുക്കേറ്റതായാണ്‌ റിപ്പോര്‍ട്ട്‌.

പതിമൂന്ന്‌ വയസ്സുള്ള ഒരു പെണ്‍കുട്ടിയും പന്ത്രണ്ട്‌ വയസുളള ആണ്‍കുട്ടിയുമാണ്‌ മരിച്ചതെന്ന്‌ അധികൃതര്‍ അറിയിച്ചു. ഇന്നു രാവിലെയാണ്‌ കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്‌. പതിനൊന്നുപേരെ കാണാതായിട്ടുണ്ട്‌. കാണാതായവര്‍ക്കുള്ള തെരച്ചില്‍ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്‌. ഗുരുതരമായി പരിക്കേറ്റവരെ ഹെലികോപ്‌ടറിന്റെ സഹായത്തോയാണ്‌ സുരക്ഷിത കേന്ദ്രങ്ങളിലെത്തിച്ചത്‌.

അപ്രതീക്ഷിത വെള്ളപ്പൊക്കത്തെ തുടര്‍ന്ന്‌ ശ്രീനഗറിലെ ദേശീയപാത അടച്ചിട്ടതിനാല്‍ നിരവധി യാത്രക്കാര്‍ കുടുങ്ങി. 780 പേരെ സൈനിക ക്യാമ്പിലേക്ക്‌ മാറ്റിയിട്ടുണ്ട്‌.