പൂട്ടിയ 62 ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി;ഞായറാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും

തിരുവനന്തപുരം: ഇടതുസര്‍ക്കാറിന്റെ മദ്യ നയം ശനിയാഴ്ച മുതല്‍ നിലവില്‍ വന്നു. പൂട്ടിയ 62 ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുണ്ട്. ശനിയാഴ്ച ഒന്നാം തിയ്യതി ആയതുകൊണ്ട് ബാറുകള്‍ ഞായറാഴ്ച മുതലായിരിക്കും തുറന്ന് പ്രവര്‍ത്തിക്കുക. ലൈസന്‍സിനായി അപേക്ഷിച്ചിട്ടുള്ള വര്‍ക്ക് വരും ദിവസങ്ങളില്‍ ലൈസന്‍സ് അനുവദിച്ച് നല്‍കും.

പൂട്ടിയ നാനൂറിലധികം ബാറുകളില്‍ 62 എണ്ണമാണ് ആദ്യഘട്ടത്തില്‍ തുറക്കുന്നത്. സംസ്ഥാനത്താകെയുള്ള നാല്പത് ഹോട്ടലുകള്‍ നക്ഷത്രപദവിയുടെ ലൈസന്‍സ് പുതുക്കിയിട്ടില്ല. ഇവരെല്ലാം പദവിപുതുക്കാന്‍ പിഴസഹിതം അപേക്ഷ നല്‍കിയിരിക്കുകയാണ്. പദവി പുനഃസ്ഥാപിച്ചുകിട്ടുന്നതോടെ ബാര്‍ ലൈസന്‍സ് ലഭിക്കും.