ക്ലിഫ് ഹൗസ് ഉപരോധം;നേതാക്കള്‍ക്കും പോലീസിനും വീട്ടമ്മയുടെ ശകാരം

TVMതിരു: എല്‍ഡിഎഫിന്റെ ക്ലിഫ് ഹൗസ് ഉപരോധത്തിനിടെ നാടകീയ രംഗങ്ങള്‍. ക്ലിഫ്ഹൗസ് ഉപരോധത്തിലൂടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചതിനെ തുടര്‍ന്ന് വീട്ടമ്മ സമരമുഖത്ത് ഒറ്റയ്ക്ക് പ്രതിഷേധിച്ചു. സ്വന്തം സ്‌കൂട്ടറിലെത്തിയ യുവതിയെ കടന്നുപോകാന്‍ അനുവദിക്കാതെ ബാരിക്കേഡുകള്‍ സ്ഥാപിച്ചതോടെയാണ് യുവതി രോക്ഷാകുലയായത്. ഇതോടെ നേതാക്കള്‍ക്കുനേരെയും പോലീസുകാര്‍ക്കെതിരെയും യുവതി തട്ടിക്കയറി.

ബാരിക്കേഡുകള്‍ വച്ച് തടയുന്നത് ശരിയല്ലെന്നും ആളുകള്‍ക്ക് സഞ്ചരിക്കാന്‍ സൗകര്യമൊരുക്കണമെന്നും നേതാക്കള്‍ പോലീസിനോട് ആവശ്യപ്പെട്ടു.