ഹെല്‍മറ്റിടാത്തതിന് സന്ധ്യക്കെതിരെ കേസെടുക്കാം;ഋഷിരാജ്‌സിംഗ്

TVMതിരു: എല്‍ഡിഎഫ് നടത്തുന്ന ക്ലിഫ്ഹൗസ് സമരത്തിനിടെ വാഹനം കടത്തിവിടാത്തതിന് ബഹളമുണ്ടാക്കിയ വീട്ടമ്മയായ സന്ധ്യക്കെതിരെ ലോക്കല്‍ പോലീസിന് കേസെടുക്കാമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗ്.

ഹെല്‍മെറ്റിടാതെയാണ് സന്ധ്യ ഇരുചക്രവാഹനമോടിച്ചതെന്ന് മാധ്യമങ്ങളിലൂടെ വ്യക്തമായ സാഹചര്യത്തിലാണ് ഇവര്‍ക്കെതിരെ കേസെടുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. സഞ്ചാര സ്വാതന്ത്ര്യത്തിനായി സംസാരിച്ച സന്ധ്യ നിയമം തെറ്റിച്ചത് പലരും ചൂണ്ടിക്കാട്ടിയതോടെ ഇവര്‍ക്കെതിരെ കേസെടുക്കാന്‍ പോലീസിനുമേല്‍ സമ്മര്‍ദ്ദം വര്‍ദ്ധിച്ചിരിക്കുകയാണിപ്പോള്‍.

സന്ധ്യ ഇവരുടെ മക്കളെ സ്‌കൂളിലാക്കി മടങ്ങിവരുന്ന വഴിയാണ് സമരക്കാര്‍ സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ചതിനെതിരെ പ്രതികരിച്ചത്.