ക്ലിഫ് ഹൗസ് ഉപരോധം; പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി

തിരു : സോളാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെക്കണമെന്നാവശ്യപ്പെട്ട് ക്ലിഫ് ഹൗസില്‍ ഉപരോധ സമരം നടത്തുന്ന ഇടതുമുന്നണി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയതിനെ തുടര്‍ന്ന് ഇന്നത്തെ ഉപരോധ സമരം അവസാനിച്ചിരിക്കുകയാണ്. അതേസമയം സമരം നാളെ വീണ്ടും രാവിലെ പത്തിന് ആരുംഭിക്കുമെന്നും മുഖ്യമന്ത്രി രാജി വെക്കുംവരെ സമരം തുടരുമെന്നും പ്രവര്‍ത്തകര്‍ അറിയിച്ചു.

പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനാണ് രാവിലെ ഉപരോധ സമരം ഉദ്ഘാടനം ചെയ്തത്. പിന്നീട് ക്ലിഫ് ഹൗസിലേക്ക് തിരിഞ്ഞ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.