സിവില്‍ സര്‍വീസ് പരിശീലനം

പൊന്നാനി ഇന്‍സറ്റിറ്റിയൂട്ട് ഓഫ് കരിയര്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച് (ഐ.സി.എസ്.ആര്‍) ല്‍ റഗുലര്‍ – വാരാന്ത്യ – സായാഹ്ന സിവില്‍ സര്‍വീസ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോം 100 രൂപ നല്‍കിയാല്‍ കേന്ദ്രത്തില്‍ ലഭിക്കും. ceek.org ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തും ഫോം ഉപയോഗിക്കാം. താത്പര്യമുള്ളവര്‍ രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം കോഡിനേറ്റര്‍, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കരിയര്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ച്, കരിമ്പന, ഈശ്വരമംഗലം പി.ഒ, പൊന്നാനി വിലാസത്തില്‍ അയയ്ക്കണം. ഡൗണ്‍ലോഡ് ചെയ്ത ഫോം ഉപയോഗിക്കുന്നവര്‍ ഡയറക്റ്റര്‍, സെന്റര്‍ ഫോര്‍ കണ്ടിന്യൂയിങ് എജുക്കേഷന്‍, കേരള യുടെ പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന ദേശസാത്കൃത ബാങ്കുകളുടെ ഡി.ഡിയും നല്‍കണം. ഫോണ്‍ 0494 2665489, 9895707072