കടം വാങ്ങിയ പണം തിരികെ നല്‍കിയില്ല; ഗായിക രഞ്ജിനി ജോസിനെതിരെ പരാതി

2DF_Malayalam-playback-singer-Renjiniകൊച്ചി: ഗായിക രഞ്ജിനി ജോസിനും അച്ഛന്‍ ബാബു ജോസിനും എതിരെ കേസ്. വായ്പയായി വാങ്ങിയ പണം തിരികെ നല്‍കിയില്ലെന്ന് കാട്ടി എറണാകുളം സ്വദേശിയായ പിഐ ജോസഫാണ് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്. വിവാഹാവശ്യത്തിനായി വാങ്ങിയ പതിനാറ് ലക്ഷം രൂപയാണ് രഞ്ജിനി തിരികെ നല്‍കിയില്ലെന്ന് ജോസഫ് പറയുന്നത്.

വായ്പ വാങ്ങിയപ്പോള്‍ രഞ്ജിനിയും പിതാവും ഉറപ്പിനായി നല്‍കിയ രണ്ട് ചെക്കുകളും പണമില്ലാതെ മടങ്ങിയതിനെത്തുടര്‍ന്നാണ് പരാതിക്കാരന്‍ കോടതിയ സമീപിച്ചത്. രണ്ട് മാസത്തിനകം തിരിച്ച് നല്‍കാമെന്ന ഉറപ്പിലാണ് രഞ്ജിനിയ്ക്കും പിതാവിനും പണം നല്‍കിയത്.

ഫെഡറല്‍ ബാങ്കിന്റെ കലൂര്‍ ശാഖയിലുള്ള 14210110082949 അക്കൗണ്ട് നമ്പറിലുള്ള ചെക്കും ഐഡിബിഐ എംജി റോഡ് ശാഖയിലെ 84104000030667 അക്കൗണ്ട് നമ്പറിലുള്ള ചെക്കുമാണ് ഈടായി നല്‍കിയത്. രഞ്ജിനി ജോസും പിതാവും വാങ്ങിയ 16 ലക്ഷം രൂപ തിരികെ നല്‍കിയില്ലെന്നാണ് പി ഐ ജോസഫ് ആരോപിക്കുന്നത്.

അതേസമയം പി.ഐ. ജോസഫിന്റെ പക്കല്‍നിന്നു ബിസിനസ് ആവശ്യത്തിന് ആറു ലക്ഷം രൂപ വാങ്ങിയതായി രഞ്ജിനി ജോസിന്റെ പിതാവ് ബാബു ജോസ് പറഞ്ഞു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉള്ളതുകൊണ്ടാണ് പണം തിരിച്ചുനല്‍കാന്‍ കഴിയാത്തത്. മകളുടെയും തന്റെയും പേരിലുള്ള ജോയിന്റ് അക്കൗണ്ടിലുള്ള ചെക്ക് നല്‍കിയിരുന്നു എന്നും അദ്ദേഹം പറഞ്ഞു.