സിഐടിയു നേതാവ്‌ കെപി ബാലകൃഷണനെ സിപിഎം പുറത്താക്കി


മലപ്പുറം സിഐടിയു ജില്ലാ സക്രട്ടറി കെപി ബാലകൃഷണനെ സിപഐഎം പാര്‍ട്ടി അംഗത്വത്തില്‍ നിന്ന്‌ പുറത്താക്കി. നേരത്തെ ആറുമാസത്തിന്‌ സസ്‌പെന്റ്‌ ചെയ്‌ത ഇദ്ദേഹത്തെ തുടര്‍ച്ചയായി സംഘടനാവിരുദ്ധപ്രവര്‍ത്തനം നടത്തിയെന്ന പേരിലാണ്‌ സിപിഎം പുറത്താക്കിയിരിക്കുന്നതെന്ന്‌ സിപിഎം ജില്ലാ സക്രട്ടറി പിപി വാസുദേവന്‍ അറിയിച്ചു.

ബാലകൃഷണന്‍ സിപിഐയിലേക്ക്‌ :സ്വീകരണം നവംബര്‍ 21ന്‌ ചേളാരിയില്‍

സിപിഎം പുറത്താക്കിയ കെപി ബാലകൃഷണനും അദ്ദേഹത്തെ അനുകൂലിക്കുന്ന വിഭാഗവും സിപിഐയിലേക്ക്‌. ഇവര്‍ രൂപീകരിച്ച ചെഗുവേര കള്‍ച്ചറില്‍ ഫോറം വിളിച്ചുകൂട്ടിയ നയപ്രഖ്യാപനയോഗത്തിലാണ്‌ ഈ തീരുമാനമെടുത്തത്‌. സിപഐയുടെ ജില്ലാ നേതൃത്വത്തിലുള്ളവര്‍ പങ്കെടുത്ത ചര്‍ച്ചയിലാണ്‌ തീരുമാനം.

നവംബര്‍ 21 ന്‌ ചേളാരിയില്‍ വച്ച്‌ നടക്കുന്ന ബഹുജന കണ്‍വെന്‍ഷനില്‍ ഇത്‌ സംബന്ധി്‌ച്ച പ്രഖ്യാപനമുണ്ടാകം. ചടങ്ങില്‍ സിപിഐ സംസ്ഥാന നേതാക്കളായ കാനം രാജേന്ദ്രന്‍, ബിനോയ്‌ വിശ്വം, വിഎസ്‌ സുനില്‍ കുമാര്‍ എംഎല്‍എ എന്നിവര്‍ പങ്കെടുക്കും.