സിഐടിയു മലപ്പുറം ജില്ലാ സെക്രട്ടറി കെപി ബാലകൃഷണന്‍ സിപിഐയിലേക്ക്‌

മലപ്പുറം: സിഐടിയു മലപ്പുറം ജില്ല സക്രട്ടറിയും മുന്‍ സിപിഐഎം തിരൂരങ്ങാടി ഏരിയാകമ്മറ്റിയംഗവുമായ കെപി ബാലകൃഷണന്‍ സിപിഐയിലേക്ക്‌.

ഇന്ന്‌ തിങ്കളാഴ്‌ച വൈകീട്ട്‌ മൂന്നിയൂര്‍ പഞ്ചായത്തിലെ തലപ്പാറയില്‍ വച്ച്‌ കെപി ബാലകഷണനെ അനുകൂലിക്കുന്നവരുടെ യോഗം നടന്നിരുന്നു. യോഗത്തില്‍ പങ്കെടുത്തവര്‍ സിപിഐഎം പ്രദേശിക നേതൃത്വത്തിനെതിരെയും സിപിഐഎം ജില്ലാ സക്രട്ടറിയേറ്റ്‌ അംഗമായ വേലായുധന്‍ വള്ളിക്കുന്നിനെതിരെയും രൂക്ഷമായ വിമര്‍ശനമാണ്‌ ഉയര്‍ത്തിയത്‌.

തുടര്‍ന്ന്‌ സിപിഐയുടെ ജില്ലാ നേതൃത്വവുമായി നടത്തിയ ചര്‍ച്ചക്കൊടുവിലാണ്‌ ഇവര്‍ സിപിഐയില്‍ ചേരാന്‍ തീരുമാനിച്ചത്‌. സിപഐ ജില്ലസക്രട്ടറി പിപി സുനീര്‍, ജില്ലാകമ്മറ്റിയംഗം ലെനിന്‍ദാസ്‌ , മണ്ഡലം സെക്രട്ടറി സൈതലവി എന്നിവരാണ്‌ ചര്‍ച്ചെക്കെത്തിയത്‌.

തിരൂരങ്ങാടി മേഖലയില്‍ നിന്നുള്ള മറ്റ്‌ പഞ്ചായത്തുകളില്‍ നിന്നും നിരവധി പ്രവര്‍ത്തകര്‍ തങ്ങളോടൊപ്പം ചേരുമെന്ന്‌ വിമതപക്ഷം കരുതുന്നു. കഴിഞ്ഞ ദിവസം ചേളാരിയില്‍ കെപി ബാലഷണനെ അനുകൂലിക്കന്നവര്‍ പ്രകടനം നടത്തിയിരുന്നു. മൂന്നിയൂര്‍ പഞ്ചായത്തിന്റെ പലഭാഗത്തും നിരവധി യോഗങ്ങളും വിമതപക്ഷം നടത്തിയിരുന്നു.

വരും ദിവസങ്ങളില്‍ കെപി ബാലകൃഷണനും അദ്ദേഹത്തോടൊപ്പം പാര്‍ട്ടി വിട്ട്‌ വരുന്ന സിപിഎം പ്രവര്‍ത്തകര്‍ക്കും വന്‍ സ്വീകരണം ഒരുക്കാന്‍ തയ്യാറെടുക്കുകയാണ്‌ സിപിഐ. നേതൃത്വം.

മൂന്നിയൂര്‍ പഞ്ചായത്തിലെ ചേറക്കോട്‌ ഒരു റോഡ്‌ വെട്ടുന്ന പ്രശനവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ്‌ സിപിഎമ്മിനെ കെപി ബാലകൃഷണനെതിരെ അച്ചടക്കനടപടിയെടുക്കുന്നതിലേക്ക്‌ കാര്യങ്ങളെത്തിച്ചത്‌.മൂന്നിയൂര്‍ സ്‌കൂളിലെ അധ്യാപകനായ അനീഷ്‌ മാസറ്ററുടെ ആത്മഹത്യയിലേക്ക നയിച്ച വിഷങ്ങളില്‍ സിപിഎമ്മും അധ്യാപകസംഘടനകളും പ്രതിസ്ഥാനത്ത്‌ കാണുന്ന സ്‌കൂള്‍ മനേജര്‍ സൈതലവിയുമായുള്ള ബാലകൃഷണന്റെ അടുത്തബന്ധവും സിപിഎമ്മിന്റെ അണികള്‍ക്കിടയില്‍ ഏറെ പ്രതിഷേധത്തിനിടയാക്കിയിരുന്നു.