പോലീസുകാരെ കൊലപ്പെടുത്താന്‍ ശ്രമം: ബഹറൈനില്‍ 6 പേര്‍ അറസ്റ്റില്‍

മനാമ പോലീസ് ഓഫീസര്‍മാരെ കൊലപ്പെടുത്താന്‍ ശ്രമിച്ചു എന്ന കുറ്റത്തിന് 6 പേര്‍ അറസ്റ്റില്‍. ബഹറൈന്‍് സ്വദേശികളായ പതിനാറിനും ഇരുപത്തിയാറിനും ഇടയില്‍ പ്രായമുള്ള ചെറുപ്പക്കാരാണ് പിടിയിലായത്.

സംഭവത്തെ പറ്റി ബഹറൈന്‍ പോലീസ് പറയുന്നതിങ്ങനെ.
ബഹറൈനിലെ നുവൈദ്രാത് ഏരിയയില്‍ കലാപം നടക്കുന്നുണ്ടെന്ന വിവരം ലഭിച്ചെത്തിയ പോലീസ് സംഘത്തെ അപായപ്പെടുത്താനായിരുന്നു നീക്കം. റോഡില്‍ ടയറുകള്‍ കൂട്ടിയിട്ട് കത്തിച്ചിരുന്നു. ഇത് മാറ്റാനായി ഇവിടെക്കെത്തിച്ചേര്‍ന്ന പോലീസുകാര്‍ക്കു നേരെ തെരുവില്‍ ഒളിച്ചിരുന്ന മുഖംമൂടിയണിഞ്ഞ ഒരു സംഘം സ്‌ഫോടകവസ്തുക്കള്‍ എറിയുകയായിരുന്നു.

സംഘത്തില്‍ ഇരുപത്തിയഞ്ചോളം പേര്‍ ഉണ്ടായിരുന്നു. ആക്രമണത്തില്‍ ഒരു പോലീസുകാരന് സാരമായി പൊള്ളലേറ്റു. പട്രോളിങ്ങ് നടത്തിയ പോലീസ് വാഹനം തകര്‍ന്നിരുന്നു.
കുപ്പിയില്‍ പെട്രോള്‍ നിറച്ച ഫയര്‍ ബോംബുകളാണ് ഇവര്‍ പോലീസിന് നേരെ പ്രയോഗിച്ചത്.
പിടിയിലായവര്‍ ചോദ്യം ചെയ്യലില്‍ പരമാവധി പോലീസുകാരെ കൊല്ലുകയെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് സമ്മതിച്ചിട്ടുണ്ട്.

Related Articles