പ്രശസ്ത തിരക്കഥാകൃത്ത് ടി എ റസാഖ് അന്തരിച്ചു

T-A-RAZAKപ്രമുഖ തിരക്കഥാകൃത്ത് ടിഎ റസാഖ് അന്തരിച്ചു. കരള്‍രോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ കൊച്ചിയിലെ സ്വകാര്യ അശുപത്രിയിലായിരുന്നു അന്ത്യം.മൃതദേഹം ചൊവ്വാഴ്ച രാവിലെ 11 വരെ മോയിന്‍കുട്ടി വൈദ്യര്‍ സ്മാരകത്തില്‍ പൊതുദര്‍ശനത്തിന് വെക്കും .തുടര്‍ന്ന് രാവിലെ പതിനൊന്നിന് കൊണ്ടോട്ടി തുറയ്ക്കൽ ജമാഅത്ത് പള്ളി ഖബറിടത്തില്‍ സംസ്ക്കാരം നടത്തും.

മുപ്പതിലേറെ ചിത്രങ്ങൾക്ക് തിരക്കഥ എഴുതി. ആയിരത്തില്‍ ഒരുവന്‍, പെരുമഴക്കാലം എന്നീ ചിത്രങ്ങള്‍ക്കും മികച്ച കഥയ്ക്കുള്ള സംസ്ഥാന അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. സഹസംവിധായകനായിട്ടായിരുന്നു ടിഎ റസാഖിന്റെ സിനിമയിലെ തുടക്കം. അതും മലയാളി നെഞ്ചോടടക്കിപ്പിടിച്ച ‘ധ്വനി’ യുടെ സഹസംവിധായകനായിട്ടായിരുന്നു ചുവടുവെയ്പ്.

തിരക്കഥയുടേയും കഥകളുടേയും ലോകത്ത് നിന്ന് സിനിമ സംവിധായകന്‍ എന്ന ലേബലിലേക്കുള്ള ടിഎ റസാഖിന്റെ മാറ്റമാണ് ‘മൂന്നാം നാള്‍ ഞായറാഴ്ച’ എന്ന ചിത്രം.

1958 ഏപ്രില്‍ 25ന് മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി തുറക്കലിലാണ് ടി.എ റസാഖ് ജനിച്ചത്. പിതാവ് ടി.എ ബാപ്പു. മാതാവ് വാഴയില്‍ ഖദീജ.