സിനിമയിലും സീരിയലിലും ഹെല്‍മറ്റ് നിര്‍ബന്ധം; ഋഷിരാജ്‌സിങ്

downloadകൊച്ചി : ഇരുചക്ര വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കികൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയതിനെ തുടര്‍ന്നാണ് സിനിമയിലും സീരിയലിലും ഹെല്‍മറ്റ് ധരിക്കണമെന്ന ഉത്തരവ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ പുറത്തിറക്കിയിരിക്കുന്നത്.

ഇക്കാര്യങ്ങള്‍ ചൂണ്ടി കാണിച്ച് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ്‌സിങ് സെന്‍സര്‍ ബോര്‍ഡിനും സിനിമാ സംഘടനകള്‍ക്കും കത്തയച്ചിട്ടുണ്ട്. സിനിമയിലും സീരിയലിലും ഹെല്‍മറ്റില്ലാത്ത രംഗങ്ങള്‍ ഒഴിവാക്കണമെന്നും ഉത്തരവ് പാലിച്ചില്ലെങ്കില്‍ കേസുകളടക്കമുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും ഋഷിരാജ്‌സിങ് അറിയിച്ചു.

മന്ത്രിമാരുടെ വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാനും വേഗപ്പൂട്ട് ആവശ്യപ്പെട്ട് ഋഷിരാജ് സിങ് നേരത്തെ ചീഫ് സെക്രട്ടറിക്ക് കത്തയച്ചിരുന്നു.