Section

malabari-logo-mobile

സിനിമ ഹറാമല്ലെന്ന്‌ പറഞ്ഞിട്ടില്ല; മുനവ്വറലി ശിഹാബ്‌ തങ്ങള്‍

HIGHLIGHTS : കോഴിക്കോട്‌: സിനിമ ഹറാമല്ലെന്ന്‌ താന്‍ പറഞ്ഞിട്ടില്ലെന്ന്‌ സയ്യിദ്‌ മുനവ്വറലി ശിഹാബ്‌ തങ്ങള്‍. ഇത്തരത്തിലൊരു അഭിപ്രായ പ്രകടനം താന്‍ നടത്തിയെന്ന്‌ പ...


S munavarali shihab thanga lകോഴിക്കോട്‌: സിനിമ ഹറാമല്ലെന്ന്‌ താന്‍ പറഞ്ഞിട്ടില്ലെന്ന്‌ സയ്യിദ്‌ മുനവ്വറലി ശിഹാബ്‌ തങ്ങള്‍. ഇത്തരത്തിലൊരു അഭിപ്രായ പ്രകടനം താന്‍ നടത്തിയെന്ന്‌ പ്രചരിച്ചുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ തീര്‍ത്തും അടിസ്ഥാന രഹിതവും വാസ്‌തവവിരുദ്ധവുമാണെന്ന്‌ അദേഹം പറഞ്ഞു. സിനിമ വലിയൊരു കലയാണെന്നും ഇനി പഴയപോടെ സിനിമ ഹറാമാണെന്ന്‌ പറഞ്ഞ്‌ ഒഴിവാക്കാന്‍ കഴില്ലെന്നുമാണ്‌ അഭിമുഖത്തില്‍ മുനവ്വറലി ശിഹാബ്‌ തങ്ങള്‍ പറഞ്ഞത്‌. പച്ചക്കുതിരയ്‌ക്കുവേണ്ടി താഹമാടായിക്ക്‌ നല്‍കിയ അഭിമുഖമാണ്‌ ഇപ്പോള്‍ വിവാദമായിരിക്കുന്നത്‌. പ്രിയപ്പെട്ട നടനാര്‌ എന്ന ചോദ്യത്തോട്‌ പ്രതികരിക്കുകയായിരുന്നു അദേഹം.

എന്നാലിപ്പോള്‍ താന്‍ സിനിമ ഹറാമാണെന്ന്‌ പറഞ്ഞിട്ടില്ലെന്നും തന്റെ പരാമര്‍ശങ്ങള്‍ വളച്ചൊടിച്ചതുമാണെന്നുമാണ ്‌ തങ്ങള്‍ ഫേസ്‌ബുക്ക്‌ പോസ്‌്‌റ്റിലൂടെ നല്‍കുന്ന വിശദീകരണം. വിജ്ഞാന പ്രദമായ ചില ഡോക്യുമെന്ററീസ്‌ സമൂഹത്തിന്‌ നന്നായി സ്വാധീനം ഉറപ്പിക്കുന്നുണ്ടെന്നും അത്‌ നിഷേധിക്കാനാവാത്ത യാഥാര്‍ത്ഥ്യമാണെന്നുമുള്ള രീതിയിലാണ്‌ അക്കാര്യം പറഞ്ഞത്‌. തന്റെ പരാമര്‍ശങ്ങളെ മതമൂല്യങ്ങള്‍ക്കെതിരെ വാളോങ്ങാനായി അസ്ഥാനത്ത്‌ ഉപയോഗിക്കുന്നത്‌ ഖേദകരമാണെന്നും അദേഹം ഫേസ്‌ബുക്ക്‌ പോസ്‌റ്റില്‍ പറയുന്നു.

sameeksha-malabarinews

ഏതു മുസ്ലീയാരോട്‌ ചോദിച്ചാലും മമ്മുട്ടിയെക്കുറിച്ച്‌ അറിയാതിരിക്കില്ലല്ലോ. മമ്മുട്ടിയേയും മോഹന്‍ലാലിനെയും വലിയ ഇഷ്ടമാണ്‌. സിനിമ വലിയൊരു കലയാണ്‌. ഇന്‌ പഴയപോലെ സിനിമ ഹറാമാണെന്ന്‌ പറഞ്ഞ്‌ ഒഴിവാക്കാന്‍ കഴിയില്ല. ടീച്ചിങ്‌ മെത്തേഡ്‌ തന്നെ മാറിക്കൊണ്ടിരിക്കുകയാണ്‌. വീഡിയോ കമ്മ്യൂണിക്കേഷനാണ്‌ ഇപ്പോള്‍ നടക്കുന്നത്‌. ക്ലാസ്‌ മുറികളില്‍ പഠനത്തിന്റെ ഭാഗമായി ഡോക്യുമെന്ററികളും മറ്റും കാണിക്കുന്നുണ്ട്‌. ‘പി കെ’ യും ‘മൈ നെയിമീസ്‌ ഖാനും’ ഒക്കെ ഈ സമൂഹത്തില്‍ ചെലുത്തുന്‌ ഒരു സ്വാധീനമുണ്ട്‌. സിനിമയ്‌ക്ക്‌ ഒരു അറ്റന്‍ഷന്‍ സമൂഹത്തില്‍ കിട്ടുന്നുണ്ട്‌. എന്നായിരുന്നു മുനവറലി ശിഹാബ്‌ തങ്ങള്‍ മറുപടി നല്‍കിയത്‌.

ടിവിയിലൊക്കെ വരുമ്പോഴും വിമാനയാത്രയിലും താ്‌ന്‍ സിനിമ കാണാറുണ്ടെന്നും എന്നാല്‍ തിയ്യേറ്ററില്‍ പോയി കാണാറില്ലെന്നും അദേഹം അഭിമുഖ്‌ത്തില്‍ പറഞ്ഞു. അഭിമുഖത്തില്‍ പറഞ്ഞ മറ്റു കാര്യങ്ങള്‍ അദേഹം നിഷേധിച്ചിട്ടില്ല.
അഭിമുഖത്തില്‍ നവസലഫി ആശയങ്ങള്‍ക്കെതിരെ മുനവ്വറലി തങ്ങള്‍ ആഞ്ഞടിച്ചിട്ടുണ്ട്‌ പര്‍ദ്ദക്ക്‌ പിന്നി്‌ല്‍ മതമല്ല അറബിവത്‌കരണം മാത്രമാണെന്നും അറബ്‌ പ്രതീകമാണ്‌ പര്‍ദ്ദയെന്നും വസ്‌ത്രധാരണത്തില്‍ മാത്രമല്ലെ ഭക്ഷണത്തിലും അറബിവത്‌ക്കരണം പ്രകടമാണെന്നും കുഴിമന്തിയെ ഉദാഹരണമാക്കി മുനവ്വറലി അഭിമുഖത്തില്‍ പറയുന്നു.

ഒരു ബഹുസ്വരസമുഹത്തില്‍ ജീവിക്കുന്ന നമ്മള്‍ സ്വാഭാവികമയും അയല്‍ക്കാരുടെ ആഘോഷങ്ങളില്‍ പങ്കെടുക്കേണ്ടിവരും ഓണസദ്യ ഉണ്ണുന്നതും അമ്പലത്തില്‍ പോയി ഭക്ഷണം കഴിക്കുന്നതില്‍ തെററുകാണാനാവില്ലെന്നും അദ്ദെഹം ഓര്‍മ്മപ്പെടുത്തുന്നുണ്ട്‌. ഉദാഹരണമായി വേങര തളി ക്ഷേത്രത്തില്‍ പോയി ഭക്ഷണം കഴിച്ചകാര്യവും അഭിമുഖത്തില്‍ പറയുന്നുണ്ട്‌.IMG-20160108-WA0078

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!