Section

malabari-logo-mobile

ക്രിസ്‌തുമസ്‌ ആഘോഷിച്ചതിന്‌ മഅ്‌ദിന്‍ പോളിടെക്‌നിക്കിലെ വിദ്യാര്‍ത്ഥികളെ പുറത്താക്കി

HIGHLIGHTS : മലപ്പുറം: ക്രിസ്‌തുമസ്‌ ആഘോഷിച്ചതിന്റെ പേരില്‍ മഅ്‌ദിന്‍ പോളിടെക്‌നിക്കിലെ 52 വിദ്യാര്‍ത്ഥികളെ പുറത്താക്കിയതായി പരാതി. ക്രിസ്‌തുമസ്‌ ആഘോഷത്തിന്റെ പ...

Untitled-1 copyമലപ്പുറം: ക്രിസ്‌തുമസ്‌ ആഘോഷിച്ചതിന്റെ പേരില്‍ മഅ്‌ദിന്‍ പോളിടെക്‌നിക്കിലെ 52 വിദ്യാര്‍ത്ഥികളെ പുറത്താക്കിയതായി പരാതി. ക്രിസ്‌തുമസ്‌ ആഘോഷത്തിന്റെ പേരില്‍ കേക്ക്‌ മുറിച്ചതിനാണ്‌ തങ്ങള്‍ക്കെതിരെ നടപടിയെടുത്തതെന്നു വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

വിദ്യാര്‍ത്ഥികള്‍ ക്രിസ്‌തുമസ്‌ ആഘോഷത്തിനായി മാനേജ്‌മെന്റിന്‌ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ മാനേജ്‌മെന്റ്‌ ഈ അപേക്ഷ നിരസിക്കുകയും ക്യാമ്പസിന്‌ പുറത്ത്‌ ആഘോഷം നടത്താന്‍ അനുമതി നല്‍കുകയുമായിരുന്നു. ഇതെതുടര്‍ന്ന്‌ വ്യാഴാഴ്‌ച ഉച്ചയ്‌ക്ക്‌ മെക്കാനിക്കല്‍ എന്‍ജിനിയറിങ്‌ വിദ്യാര്‍ത്ഥികള്‍ ക്യാമ്പസിന്‌ പുറത്തുവെച്ച്‌ കേക്ക്‌ മുറിച്ച്‌ ക്രിസ്‌തുമസ്‌ ആഘോഷിച്ചു.

sameeksha-malabarinews

തുടര്‍ന്ന്‌ ക്ലാസില്‍ കയറാന്‍ വിദ്യാര്‍ത്ഥികള്‍ എത്തിയപ്പോള്‍ ക്ലാസ്‌ മുറികള്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നു. ഇതെതുടര്‍ന്ന്‌ വിദ്യാര്‍ത്ഥികള്‍ പോലീസില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന്‌ മലപ്പുറം സ്റ്റേഷനില്‍ നിന്ന്‌ പോലീസെത്തി. എന്നാല്‍ പോലീസുമായി ചര്‍ച്ചചെയ്യാനോ ഒത്തു തീര്‍പ്പിനോ മാനേജ്‌മെന്റ്‌ തയ്യാറായിരുന്നില്ല. പോലീസ്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ ക്ലാസ്‌ മുറികളില്‍ നിന്ന്‌ ബാഗ്‌ എടുത്തുകൊടുക്കുകയായിരുന്നു.

വൈകീട്ടോടെയാണ്‌ 52 വിദ്യാര്‍ത്ഥികളെ മൂന്നാഴ്‌ചത്തേക്ക്‌ സസ്‌പെന്‍ഡ്‌ ചെയ്യാന്‍ മാനേജ്‌മെന്റ്‌ തീരുമാനിച്ചത്‌. അതെസമയം സംഭവത്തെ കുറിച്ച്‌ പ്രതികരിക്കാന്‍ കോളേജ്‌ മാനേജ്‌മെന്റ്‌ തയ്യാറായിരുന്നില്ല.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!