Section

malabari-logo-mobile

കോളറപ്പേടിയില്‍ സംസ്ഥാനം ;മലപ്പുറത്തും,കോഴിക്കോടും, പത്തനംതിട്ടയിലും കോളറ

HIGHLIGHTS : തിരുവനന്തപുരം: സംസ്ഥാനത്ത് കോളറ സ്ഥിരിക്കരിച്ചതോടെ ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യവകുപ്പ് രംഗത്ത്. കോളറ റിപ്പോര്‍ട്ട് ചെയ്ത ഇടങ്ങളില്‍ പടര്‍ന്നു പിടി...

തിരുവനന്തപുരം: സംസ്ഥാനത്ത് കോളറ സ്ഥിരിക്കരിച്ചതോടെ ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യവകുപ്പ് രംഗത്ത്. കോളറ റിപ്പോര്‍ട്ട് ചെയ്ത ഇടങ്ങളില്‍ പടര്‍ന്നു പിടിക്കാന്‍ ഇടയുണ്ടെന്നാണ് മുന്നറിയിപ്പ്. മലപ്പുറം, പത്തനംതിട്ട, കോഴിക്കോട് എന്നിവിടങ്ങളിലാണ് കോളറ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതെ തുടര്‍ന്ന് എല്ലാ ഡിഎംഒ മാര്‍ക്കും ആരോഗ്യ ഡയറക്ടര്‍ സര്‍ക്കുലര്‍ അയച്ചിട്ടുണ്ട്.

ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരിലാണ് കോളറ ബാധ സംശയിക്കുന്നത്. വയറിളക്ക രോഗവുമായെത്തുന്നവരെ പ്രത്യേകം നിരീക്ഷിക്കാന്‍ നിര്‍ദേശമുണ്ട്. ഇതര സംസ്ഥാന തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കും. ഇവര്‍ ഉപയോഗിക്കുന്ന വെള്ളവും പരിശോധനക്ക് അയച്ചിട്ടുണ്ട്.

sameeksha-malabarinews

അതെസമയം ശുചിത്വം ഉറപ്പാക്കുന്ന ജീവിതം ശീലമാക്കാന്‍ ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍ക്കുന്നു. തിളപ്പിച്ചാറിയ വെള്ളം കുടിക്കാനും ഭക്ഷണ സാധനങ്ങള്‍ മൂടിവെച്ച് ഉപയോഗിക്കാനും വൃത്തിഹീനമായ പൊതു സ്ഥലങ്ങളില്‍ നിന്ന് ഭക്ഷണം കഴിക്കാതിരിക്കാനും ഭക്ഷണം കഴിക്കുന്നതിന് മുന്‍പ് കൈകള്‍ വൃത്തിയായി കഴുകിയ ശേഷം ഭക്ഷണം കഴിക്കാനും മലവിസര്‍ജ്യത്തിനി ശേഷം കൈ സോപ്പിട്ട് കഴുകുകി വൃത്തിയാക്കാനും മുന്നറിയിപ്പ് നല്‍ക്കുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!