പരപ്പനങ്ങാടിയിലും കോളറ

Story dated:Sunday August 14th, 2016,09 49:am
sameeksha sameeksha

Untitled-1 copyപരപ്പനങ്ങാടി: പരപ്പനങ്ങാടിയിലും കോളറ റിപ്പോര്‍ട്ട്‌ ചെയ്‌തു. ചെറമംഗലം ചുടലപ്പറമ്പ്‌ മൈതാനത്തിനടുത്തുള്ള ഷക്കീര്‍(28) നാണ്‌ രോഗലക്ഷണങ്ങള്‍ കണ്ടത്‌. ഷക്കീറിനെ തിരൂരങ്ങാടി താലൂക്ക്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌. ശനിയാഴ്‌ച വൈകീട്ടോടെയാണ്‌ ഷക്കീറിന്‌ കോളറയാണെന്ന്‌ സ്ഥിരീകരിച്ചതെന്ന്‌ ആരോഗ്യവകുപ്പ്‌ അധികൃതര്‍ പറഞ്ഞു.

പരപ്പനങ്ങാടി അഞ്ചപുരയിലെ ഒരു സ്ഥാപനത്തിലെ ജീവനക്കാരനാണ്‌ ഷക്കീര്‍. അതെസമയം അടുത്തകാലത്ത്‌ സംസ്ഥാനത്തിന്‌ പുറത്ത്‌ പോയിരുന്നതായും പറയുന്നുണ്ട്‌. കോളറ റിപ്പോര്‍ട്ട്‌ ചെയ്‌ത സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ്‌ യുദ്ധകാലാടിസ്ഥനത്തില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിരിക്കുകയാണ്‌.

യുവാവിന്റെ വീട്ടിലും ജോലി ചെയ്‌തിരുന്ന സ്ഥാപനത്തിലെയും കുടിവെള്ളത്തിന്റെ സാമ്പിള്‍ പരിശോധനയ്‌ക്കയച്ചു. വീടുകളിലെ ക്ലോറിനേഷന്‍ നടപടികളും ആരംഭിച്ചു. വീടുകള്‍ കയറിയുള്ള ബോധവല്‍ക്കരണം ഞായറാഴ്‌ച തുടങ്ങും.