കോളറ: കുടിവെള്ള സാംപിള്‍ പരിശോധനയ്‌ക്കയച്ചു കുറ്റിപ്പുറത്ത്‌ പ്രതിരോധ പ്രവര്‍ത്തനം തുടങ്ങി.

Story dated:Friday July 15th, 2016,06 59:pm
sameeksha sameeksha

മലപ്പുറം: കുറ്റിപ്പുറം മല്ലൂര്‍ കടവിലെ കോളറ ബാധിത പ്രദേശം�ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി. ഉമ്മര്‍ ഫാറൂഖിന്റെ നേതൃത്വത്തില്‍ ആരോഗ്യ സംഘം സന്ദര്‍ശിച്ചു. പ്രദേശത്തെ കുടിവെള്ള സ്രോതസ്സുകളില്‍ നിന്നും�സാംപിള്‍ ശേഖരിച്ച്‌ വയനാട്‌ വെറ്റിനറി സര്‍വകലാശാലയിലേക്ക്‌ പരിശോധനയ്‌ക്ക്‌ അയച്ചു. ജലനിധി പദ്ധതിയിലൂടെ ജല വിതരണം നടത്തുന്ന സ്രോതസ്സുകളും ടാങ്കുകളും പരിശോധിച്ചു.�ഇവിടെനിന്നും ശേഖരിച്ച സാംപിളിന്റെ പരിശോധന ഫലം ലഭിക്കുന്നതുവരെ ജലവിതരണം നിര്‍ത്തിവെക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്‌. ഒരാഴ്‌ച്ചത്തേക്ക്‌�കൂള്‍ബാറുകള്‍ അടച്ചിടും, ഹോട്ടലുകളില്‍ തിളപ്പിച്ചാറിയ വെള്ളം മാത്രമേ നല്‍കാവൂ എന്ന്‌ നിര്‍ദ്ദേശിച്ചു. രോഗ വ്യാപനം തടയുന്നതിന്റ ഭാഗമായി കുറ്റിപ്പുറത്തെ ഹോട്ടലുകളും ഭക്ഷണ വിതരണ കേന്ദ്രങ്ങളും പരിശോധിക്കാന്‍ ഭക്ഷ്യ സുരക്ഷ വിഭാഗത്തോട്‌�ജില്ലാ കളക്‌ടര്‍ എസ്‌. വെങ്കിടേശപതി നിര്‍ദ്ദേശിച്ചു. മുഴുവന്‍ കുടിവെള്ള സ്രോതസ്സുകളും കുറ്റിപ്പുറം താലൂക്കാശുപത്രി ഫീല്‍ഡ്‌ വിഭാഗം�സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തിവരുന്നുണ്ട്‌. പൊതുജനങ്ങള്‍ കൈകൊള്ളേണ്ട�പ്രതിരോധ മാര്‍ഗ്ഗങ്ങളെ കുറിച്ച്‌ മൈക്ക്‌ അനൗണ്‍സ്‌മന്റ്‌ നടത്തി.�ഒ.ആര്‍.എസ്‌., ആവശ്യമരുന്നുകള്‍ എന്നിവയുടെ ലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ട്‌. പ്രദേശത്ത്‌ സജീവ രോഗ നിരീക്ഷണ�പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നുണ്ട്‌. ആരോഗ്യ പ്രവര്‍ത്തകര്‍ ബോധവത്‌ക്കരണവും ലഘുലേഖ�വിതരണവും നടത്തി. ഡെപ്യുട്ടി. ഡി.എം. ഒ. ഡോ. എ. ഷിബുലാല്‍, ബ്ലോക്ക്‌ മെഡിക്കല്‍ ഓഫീസര്‍ ഡോ. വിജിത്‌ വിജയശങ്കര്‍, ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌. വസീമ വാലേരി, സ്റ്റാഡിങ്‌ കമ്മറ്റി ചെയര്‍പേഴ്‌സണ്‍ മാരായത്ത്‌ ലത, ടെക്‌നിക്കല്‍ അസിസ്റ്റന്റുമാരായ പി.കെ. കുമാരന്‍, ഭാസ്‌കരന്‍ തൊടുമന്നില്‍,ഡെപ്യുട്ടി മാസ്‌ മീഡിയ ഓഫീസര്‍ കെ.പി. സാദിഖലി, ഹെല്‍ത്ത്‌ സൂപ്പര്‍ വൈസര്‍ പി. രാധാകൃഷ്‌ണന്‍. എല്‍.എച്ച്‌. എസ്‌. റാണി. കെ. എന്നിവര്‍ നേതൃത്വം നല്‍കി.