Section

malabari-logo-mobile

ചിറ്റിലപ്പള്ളിയുടെ അഞ്ചു ലക്ഷം എനിക്ക് വേണ്ട

HIGHLIGHTS : ഇരിട്ടി: സ്വമനസ്സാലെ വൃക്കം ദാനം ചെയ്ത് മാതൃകയായതിന് കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി നല്‍കിയ അഞ്ചു ലക്ഷം രൂപയും പ്രശസ്തി പത്രവും യൂവാവ് തിരികെ നല്‍കുന്...

jorgeഇരിട്ടി: സ്വമനസ്സാലെ വൃക്കം ദാനം ചെയ്ത് മാതൃകയായതിന് കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി നല്‍കിയ അഞ്ചു ലക്ഷം രൂപയും പ്രശസ്തി പത്രവും യൂവാവ് തിരികെ നല്‍കുന്നു. കേരളത്തിന്റെ ഉജ്ജ്വലമായ സമരപാരമ്പര്യത്തെ ചിറ്റലപ്പള്ളി ആക്ഷേപിച്ചതില്‍ പ്രതിഷേധിച്ചാണ് കീഴ്പള്ളി വെളിമാനത്തെ തുടിയംപ്ലാക്കല്‍ ജോര്‍ജ് എന്ന യുവാവാണ് ക്ലിഫ്ഹൗസ് ഉപരോധത്തിനിടെ ഇടതുമുന്നണി നേതാക്കളോട് രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച സന്ധ്യ എന്ന വീട്ടമ്മക്ക് വ്യവസായിയായ ചിറ്റിലപ്പള്ളി 5 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

അവയവദാനത്തിന്റെ മഹത്വം മനസ്സിലാക്കിയ ജോര്‍ജ് 2012 നവമ്പര്‍ ഏഴിന് തിരുവല്ലയിലുള്ള വൈദികനായ ഫാ. അബ്രഹാം ഉമ്മന് തന്റെ വൃക്ക നല്‍കിയിരുന്നു. ഈ വിവരമറിഞ്ഞ് ചിറ്റിലപ്പള്ളി ജോര്‍ജിന് അഞ്ച് ലക്ഷം രൂപയും അനുമോദനപത്രവും് നല്‍കിയിരുന്നു. ഈ പണം ജോര്‍ജ് ചിലവഴിച്ചത് സ്വാന്തന പരിചരണരംഗത്തും ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലുമായിരുന്നു. ഇദ്ദേഹം മുന്‍കൈ എടുത്ത് പ്രവര്‍ത്തിക്കുന്ന അത്തിക്കല്‍ സഹൃദയ ചാരിറ്റബള്‍ ട്രസ്റ്റ് വഴിയാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

sameeksha-malabarinews

പൊതുവേദിയില്‍ വെച്ച അപമാനിച്ച കോണ്‍ഗ്രസ് എംപിക്കെതിരെ നടി ശ്വേതാമേനോന്‍ പരസ്യമായി പ്രതികരിച്ചപ്പോള്‍ മനസ്സുതുറക്കാത്ത മുതലാളി ഇപ്പോള്‍ ആവേശം കൊള്ളുന്നതു കാണുമ്പോള്‍ അവഞ്ജയാണെന്നും ജോര്‍ജ് പറഞ്ഞു. സിപിഎം ബ്രാഞ്ച് സക്രട്ടറി കുടിയാണ് ജോര്‍ജ്.

ഫോട്ടോ കടപ്പാട്:ദേശാഭിമാനി

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!