ചെറമംഗലം റെസിഡന്‍സ് അസോസിയേഷന്‍ ഉദ്ഘാടനം നാളെ

പരപ്പനങ്ങാടി : ജാതിമത രാഷ്ട്രീയ പരിഗണനകള്‍ക്കതീതമായി പ്രദേശത്തെ മുഴുവന്‍ ജനങ്ങളെയും കൂട്ടി യോജിപ്പിച്ച് രൂപീകരിക്കുന്ന ചെറമംഗലം റെസിഡന്‍സ് അസോസിയേഷന്റെ ഉദ്ഘാടനം ഞായറാഴ്ച ചെറമംഗലം എയുപി സ്‌കൂളില്‍ വെച്ച് നടക്കുന്നു. കുരിക്കള്‍ റോഡ് കേന്ദ്രീകരിച്ചാണ് റസിഡന്‍സഷ്യല്‍ അസോസിയേഷന്‍ പ്രവര്‍ത്തിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ആലിബാപ്പു ഉദ്ഘാടനം നിര്‍വ്വഹിക്കും. വൈകീട്ട് പ്രദേശിക കലാകാരന്‍മാര്‍ അണി നിരക്കുന്ന സംഗീത സായാഹ്നവും ഒരുക്കും.