മതപണ്ഡിതര്‍ എന്റെ കുടുംബത്തെ വേട്ടയാടുന്നു പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവ്‌

nadapuram 1നാദാപുരം: `മതം പഠിപ്പിക്കുന്നവരെങ്ങനയാ മനുഷ്യന്‍മാരല്ലാതാകുന്നത്‌ സ്വന്തക്കാര്‍ ജയിലില്‍ ആയപ്പോ അവര്‍ക്ക്‌ ഭ്രാന്ത്‌ പിടിച്ചോ എന്റെ കുഞ്ഞ്‌ എന്തു തെറ്റു ചെയ്‌തു` നാദാപുരം പാറക്കടവിലെ ദാറുല്‍ ഹുദാ ഇംഗ്ലീഷ്‌ മീഡിയം സ്‌കൂളിലെ മുതിര്‍ന്ന കുട്ടികളുടെ ലൈംഗിക പീഡനത്തിനിരയായ എല്‍കെജി വിദ്യാര്‍ത്ഥിനിയുടെ ബാപ്പയുടെ കണ്ണീരും അമര്‍ഷവും കലര്‍ന്ന വാക്കുകളാണിവ. പ്രമുഖ മതപണ്ഡിതന്‍ പേരോട്‌ അബ്ദുറഹ്മാന്‍ സഖാഫി പ്രതികളെ സംരക്ഷിക്കാനും സംഭവത്തെ വളച്ചൊടിച്ചും നടത്തിയ പ്രസംഗമാണ്‌ ഈ പിതാവിന്റെ പൊട്ടിത്തെറിക്ക്‌ കാരണമായത്‌. മകള്‍ക്കുണ്ടായ ദുരനുഭവം പരാതിപ്പെട്ടതിന്‌ തന്റെ കുടുംബത്തെ വീണ്ടും വേട്ടയാടുകയാണെന്നു്‌ം പെണ്‍കുട്ടിയുടെ പിതാവ്‌ പറഞ്ഞു.

ഇന്നലെ കൊല്ലത്ത്‌ ഒരു ചടങ്ങില്‍ പേരോട്‌ നടത്തിയ സമാനമായ പ്രഭാഷണം നടത്തിയിരുന്നു. ഈ ചടങ്ങില്‍ സംബന്ധിച്ച എന്‍കെ പ്രേമചന്ദ്രന്‍ അഗതികളും അനാഥരുമായ നിരപരാധികളെ കേസില്‍ കുടുക്കുന്നത്‌ ശരിയല്ലെന്ന രീതിയില്‍ അഭിപ്രായപ്പെട്ടിരുന്നു.

സിറാജുല്‍ ഹുദാ സ്ഥാപനങ്ങളുടെ ജനറല്‍ സക്രട്ടറിയിയായ പേരട്‌ അബ്ദുറഹ്മാന്‍ സഖാഫി കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗമാണ്‌ സോഷ്യല്‍മീഡിയകളില്‍ നാലരവയസുള്ള ബാലികയെ മോശക്കാരിയായി ചിത്രീകരിക്കുന്ന വാക്കുകളാണ്‌ അണികള്‍ വാട്ട്‌സ്‌ ആപ്പിലുടെയും ഫേസ്‌ബുക്കിലൂടെയും പ്രചരിപ്പിക്കുന്നത്‌. പെണ്‍കുട്ടിക്കെതിരെ അസഭ്യവും പരിഹാസവും വേണ്ടുവോളമുണ്ട്‌ പ്രസംഗത്തില്‍. പ്രതികളിലൊരാളായ മുബഷീര്‍ എപി സുന്നി വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള സിറാജുല്‍ ഹുദാ കോംപ്ലക്‌സ്‌ ഉള്‍പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേലധികാരിയും പ്രമുഖ മതപണ്ഡതിനും പ്രഭാഷകനുമായ കണ്ണൂര്‍ ചെറുപറമ്പിലെ മുത്തലിബ്‌ സഖാഫിയുടെ മകനാണ്‌. മറ്റേ പ്രതിയായ ഷംസുദ്ധീന്‍ തലശ്ശേരി ചുങ്കത്ത്‌ സ്വദേശി സിറാജിന്റെ മകനാണ്‌. യഥാര്‍ത്ഥ പ്രതികളെ അറസ്റ്റ്‌ ചെയ്യാതെ സ്‌കൂള്‍ ബസ്സിലെ ക്ലീനറെ പ്രതിചേര്‍ക്കാന്‍ പോലീസ്‌ നടത്തിയ ശ്രമം നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന വിഫലമാവുകയായിരുന്നു. തുര്‍ന്നാണ്‌ മുബഷീറിനെയും ഷംസുദ്ധീനെയും അറസ്റ്റ്‌ ചെയ്‌തത്‌. ഇതാണ്‌ മതസംഘടനാ നേതൃത്വത്തേയും അണികളേയും പ്രകോപിതരാക്കിയത്‌