പ്രകൃതിവിരുദ്ധപീഡനം ചെട്ടിപ്പടി സ്വദേശി അറസ്റ്റില്‍

പരപ്പനങ്ങാടി :പത്താംക്ലാസ് വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധപീഢനത്തിനിരയാക്കിയ സംഭവത്തില്‍ പോലീസ് പിടിയിലായ പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി എംപി ആഷിഖി(26)നെ കോടതി പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു.

തന്നെ പരപ്പനങ്ങാടി കെട്ടുങ്ങല്‍ ഭാഗത്ത് കൊണ്ടുപോയി നിരവധി തവണ പീഢിപ്പച്ചിട്ടുണ്ടെന്ന വിദ്യാര്‍ത്ഥിയുടെ പരാതിയിലാണ് കേസെടുത്തത്. നേരത്തെ ഈ കേസില്‍ ഒരു പരപ്പനങ്ങാടിയലെ ഒരു സ്വകാര്യ ലോഡ്ജില്‍ വച്ച് ഈ കുട്ടിയെ പീഡിപ്പിച്ചതിന് മറ്റൊരാളെ കൂടി അറസ്റ്റ് ചെയ്തിരുന്നു. ഇയാളിപ്പോള്‍ റിമാന്‍ഡിലാണ്.