Section

malabari-logo-mobile

കുട്ടികളെ കൊണ്ടുവന്ന സംഭവം; ഹൈക്കോടതി സ്വമേധയാ കേസെടുത്തു

HIGHLIGHTS : കൊച്ചി: കുട്ടികളെ കൊണ്ടു വന്ന സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. സംസ്ഥാനത്ത് അനാഥാലയങ്ങളില്...

download (1)കൊച്ചി: കുട്ടികളെ കൊണ്ടു വന്ന സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. സംസ്ഥാനത്ത് അനാഥാലയങ്ങളില്‍ കഴിയുന്ന കുട്ടികളുടെ പൂര്‍ണ്ണ വിവരം അറിയിക്കാനും കോടതി നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് സര്‍ക്കാര്‍ നാല് ആഴ്ച സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കോടതി അനുമതി നല്‍കുകയായിരുന്നു. ആക്ടിംഗ്ചീഫ് ജസ്റ്റീസ് അശോക് ഭൂഷനും, ജസ്റ്റീസ് എം എം ഷെഫീക്കും അടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്.

സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തിയ കോടതി രക്ഷാകര്‍ത്താക്കള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള സഹായം വാഗ്ദാനം ചെയ്താണോ കുട്ടികളെ കേരളത്തിലേക്ക് കൊണ്ടു വന്നതെന്ന കാര്യത്തില്‍ വിശദമായ അനേ്വഷണം നടത്താന്‍ ഉത്തരവിട്ടിരുന്നു. കുട്ടികളെ കൊണ്ടു വന്ന സംഭവത്തില്‍ അനേ്വഷണം ആവശ്യപ്പെട്ടുള്ള 2 ഹര്‍ജികള്‍ ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. കുട്ടികളുടെ വിവരം സംബന്ധിച്ച മുക്കം അനാഥാലയം മലപ്പുറം വെട്ടത്തൂര്‍ അനാഥാലയം തുടങ്ങിയവര്‍ നല്‍കിയ വിവരങ്ങള്‍ തെറ്റാണെന്ന് ഇത് സംബന്ധിച്ച് അനേ്വഷണം നടത്തിയ അമിക്കസ്‌ക്യൂറി കോടതിയെ അറിയിച്ചു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!