ചികത്സയുടെ പേരില്‍ കുട്ടികളെ ദര്‍ഗ്ഗകളില്‍ കൊണ്ടുപോയി പ്രകൃതിവിരുദ്ധപീഡനം : യുവാവ് അറസ്റ്റില്‍

പെരിന്തല്‍മണ്ണ:  ആത്മീയ ചികത്സയുടെ മറവില്‍ നിരവധി കുട്ടികളെ പ്രകൃതിവിരുദ്ധപീഢനത്തിനിരയാക്കിയ യുവാവ് പിടിയില്‍. പെരിന്തല്‍മണ്ണയ്ക്കടുത്ത് രാമപുരം സ്വദേശിയായ സൈനുല്‍ ആബിദിനെയാണ് (32) കൊളത്തുര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
സ്ത്രീകളയും കുട്ടികളെയും ബാധ ഒഴിപ്പിക്കാനെന്നു പറഞ്ഞ് സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ദര്‍ഗ്ഗകളില്‍ കൊണ്ടുപോയി പ്രകൃതി വിരുദ്ധപീഢനത്തിനിരയാക്കിയെന്നാണ് പരാതി. കുടാതെ ലക്ഷക്കണക്കിന് രൂപയും ചികത്സയുടെ പേരില്‍ ഇയാള്‍ തട്ടിയെടുത്തിട്ടുണ്ടത്രെ.
ഇയാള്‍ക്കെതിരെ മലപ്പുറം ജില്ലയില്‍ സമാനമായ വേറേയും കേസുകള്‍ ഉണ്ടെന്ന് പോലീസ് പറഞ്ഞു.