പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് പീഢനം: ഉമ്മയും യുവാക്കളും പിടിയില്‍

പിടിയിലായത് തിരൂര്‍ നിറമരുതുര്‍ താനാളുര്‍ സ്വദേശികള്‍
ഇനിയും അറസ്റ്റുണ്ടാകും
aപെരിന്തല്‍മണ്ണ പ്രായപൂര്‍ത്തിയാകത്തെ പെണ്‍കുട്ടികളെ പീഢിപ്പിച്ച കേസില്‍ 35 വയസ്സുകാരിയായ ഉമ്മയും 19 വയസ്സുകാരായ രണ്ട് യുവാക്കളും പോലീസ് പിടിയിലായി. തിരൂര്‍ നിറമരുതൂര്‍ സ്വദേശി പുന്തലസല്‍മാനുല്‍ ഫാരിസ്(19) താനാളുര്‍ ഏഴൂര്‍ മുശാരിപ്പറമ്പില്‍ ജെയ്‌സല്‍(19) കുട്ടികളുടെ ഉമ്മ എന്നിവരെ കോടിതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. കുട്ടികളുടെ ഉപ്പക്കായി പോലീസ് തിരച്ചില്‍ തുടരുകയാണ്. കോട്ടക്കലിനും പെരിന്തല്‍മണ്ണക്കുമിടയിലെ പടപ്പറമ്പ് എന്ന സ്ഥലത്ത് വീടെടുത്ത് താമസിക്കുയായിരുന്നു യുവതിയും മക്കളും.
.
ആറാം ക്ലാസിലും ഒമ്പതാം ക്ലാസിലുമാണ് പെണ്‍കുട്ടികള്‍ പഠിക്കുന്നത്.കാലിന് അസുഖം വന്നതിനെ തുടര്‍ന്ന് ഡോക്ടറെ കാണിച്ചപ്പോഴാണ് മുത്ത പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് മനസ്സിലായത്.വിവരമറിഞ്ഞ് സംഭവത്തിലിടപെട്ട് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. ഉമ്മ നിര്‍ബ്ബന്ധിച്ച് പലരുടെയും കുടെ അയക്കുതയായിരുന്നത്രെ, കോയമ്പത്തുരിലും പല സ്ഥലങ്ങളിലും കുട്ടികെളെ കൊണ്ടുപോയി പീഢിപ്പിച്ചിട്ടുണ്ടെന്നാണ് മൊഴി നല്‍കിയിരിക്കുന്നത്.
സംഭവത്തില്‍ കുടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നാണ് സുചന.