പൊന്നാനിയില്‍ പത്തുവയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ്‌ അറസ്റ്റില്‍


സംഭവം നടന്നത്‌ സ്‌കൂളില്‍ പോകുന്ന വഴിയില്‍ വെച്ച്‌
പൊന്നാനി സ്‌കൂളില്‍ പോകുകയായിരുന്ന പത്തുവയസ്സുകാരിയെ വായ്‌പൊത്തിപ്പിടിച്ച്‌ ഒഴിഞ്ഞ സ്ഥലത്തേക്ക്‌ കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച യുുവാവിനെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. പൊന്നാനി മീന്‍തെരുവ്‌ സ്വദേശി തറീക്കാനകത്ത്‌ സിദ്ധീഖ്‌(45) നെയാണ്‌ പോന്നാനി എസ്‌ഐയും സംഘവും അറസ്‌റ്റ്‌ ചെയ്‌തത്‌.
കഴിഞ്ഞ ദിവസം പൊന്നാനി ടിഐയുപി സ്‌കൂളിന്‌ സമീപത്ത്‌ വെച്ചാണ്‌ സംഭവം നടന്നത്‌. കുറച്ച്‌ ദിവസമായി ഇയാള്‍ പെണ്‍കുട്ടിയെ മുട്ടായി നല്‍കിയും മറ്റും സൗഹൃതത്തിലാക്കിയിട്ട്‌. കഴിഞ്ഞ ദിവസം ഇയാള്‍ പെണ്‍കുട്ടിയെ സ്‌കൂളിന്‌ സമീപത്തെ ആളൊഴിഞ്ഞ കെട്ടിടത്തിലെക്ക്‌ ബലമായി പിടിച്ചുകൊണ്ടുപോയി പീഢീപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.

പിന്നീട്‌ പെണ്‍കുട്ടി സ്‌കൂളിലെത്തി അധ്യാപകരോടെ്‌ വിവരം പറയുകയായരുന്നു. പിന്നീട്‌ പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ പോലീസില്‍ പരാതിപ്പെട്ടു. തുടര്‍ന്നാണ്‌ അറസ്റ്റ്‌ ഉണ്ടായത്‌