Section

malabari-logo-mobile

ബാലപീഡനം നടത്തുന്ന കുറ്റവാളികളെ തൂക്കിക്കൊല്ലുകയല്ല വേണ്ടത് ശാരദക്കുട്ടി

HIGHLIGHTS : വധശിക്ഷ ആള്‍ക്കൂട്ടമനസ്സിനെ തൃപ്തിപ്പെടുത്തുന്ന ഒരു വ്യര്‍ഥനടപടി

വധശിക്ഷ ആള്‍ക്കൂട്ടമനസ്സിനെ തൃപ്തിപ്പെടുത്തുന്ന ഒരു വ്യര്‍ഥ നടപടി

ബാലപീഡനം നടത്തുന്ന കുറ്റവാളികളെ തൂക്കിക്കൊല്ലുകയല്ല വേണ്ടതെന്ന് എഴുത്തുകാരി ശാരദക്കുട്ടി. വധശിക്ഷ എന്നത് ആള്‍ക്കൂട്ടമനസ്സിനെ തൃപ്തപ്പെടുത്താനുളള വ്യര്‍ഥ നടപടി മാത്രമാണെന്നും അതിനോട് യോജിക്കാനാവില്ലെന്നും ശാരദക്കുട്ടി തന്റെ ഫേസ് ബുക്ക് പേജില്‍ കുറിക്കുന്നു.

sameeksha-malabarinews

രാജ്യത്ത് പെണ്‍കുട്ടികളുടെ നേരെ നടന്നു വരുന്ന ക്രൂരമായ ലൈംഗകാക്രമണങ്ങള്‍ തടയാന്‍ കേന്ദ്രസര്‍ക്കാര്‍ കുറ്റവാളികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന ഓര്‍ഡിനെന്‍സ് കൊണ്ടുവന്നിരുന്നു. ഈ പാശ്ചാത്തലത്തിലാണ് ശാരദക്കുട്ടിയുടെ പോസ്റ്റ് .

ദാരിദ്ര്യം, അജ്ഞത, വര്‍ദ്ധിച്ചുവരുന്ന മയക്കുമരുന്ന ഉപഭോഗം , അരാജകമായ ബാല്യകാലം ഇവയല്ലാം കുറ്റവാസനകളുടെ അടിസ്ഥാന കാരണങ്ങളില്‍ പെടാമെന്നും കുറിപ്പില്‍ പറയുന്നു. ഇത്തരക്കാരെ ഈയവസ്ഥയിലേക്ക് നയിച്ച സാഹചര്യങ്ങ്ള്‍ ഇല്ലാതാക്കാനുള്ള ദീര്‍ഘകാലപദ്ധതികളാണ് ആസൂത്രണം ചെയ്യേണ്ടതെന്നും ശാരദക്കുട്ടി പറയുന്നു.

ശാരദക്കുട്ടിയുടെ ഫെയ്‌സബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം ചുവടെ ചേര്‍ക്കുന്നു.

Saradakutty Bharathikutty

ബാലപീഡനം നടത്തുന്ന കുറ്റവാളികളെ തൂക്കിക്കൊല്ലുകയല്ല വേണ്ടത്.

ജയിലുകളിൽ ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടു ശിക്ഷയിൽ കഴിയുന്നവരെ ചെന്നു കണ്ട്, ഒറ്റക്കും കൂട്ടമായും സംസാരിച്ച് അവരുടെ മാനസിക നില പരിശോധിച്ച് അവരെ ഈയവസ്ഥയിലേക്ക് നയിച്ച സാഹചര്യങ്ങൾ പരിശോധിച്ച് ആ സാഹചര്യങ്ങൾ ഇല്ലാതാക്കാനുള്ള ദീർഘകാല പദ്ധതികളാണ് ആസൂത്രണം ചെയ്യേണ്ടത്. അതിന് സർക്കാർ മുൻകയ്യെടുത്ത് വിദഗ്ദ്ധപാനൽ രൂപീകരിക്കണം. മാനുഷിക പരിഗണനയോടെ കുറ്റവാളികളെ സമീപിക്കാനും ആരോഗ്യകരമായി അവരുമായി ഇടപെടാനും ചിന്തിക്കാനും യുക്തിപരമായി പ്രവർത്തിക്കാനും കഴിയുന്നവരുടെ പാനലായിരിക്കണം. ദീർഘകാല പദ്ധതികളിലൂടെ മാത്രമേ സാമൂഹികമായ മനോരോഗങ്ങൾ ചികിത്സിച്ചു ഭേദമാക്കാനാകൂ.

ദാരിദ്യ്ം, അജ്ഞത, വർദ്ധിച്ചു വരുന്ന മയക്കുമരുന്ന് ഉപഭോഗം, മടുപ്പിക്കുന്ന മറ്റു ജീവിതാവസ്ഥകൾ ,അരാജകമായിരുന്ന ബാല്യകാല ജീവിതം ഇതെല്ലാം കുറ്റവാസനകളുടെ അടിസ്ഥാന കാരണങ്ങളിൽ പെടാം.

വധശിക്ഷ ആൾക്കൂട്ടമനസ്സിനെ തൃപ്തിപ്പെടുത്തുന്ന ഒരു വ്യർഥനടപടി മാത്രമാണ്. ഒരിക്കലും അതിനോടു യോജിക്കാനാവില്ല.

തെരുവുനായകൾ ഉണ്ടാകുന്നത് പോലെ തന്നെ, പരിസരം മലിനമാകുമ്പോഴാണ് എല്ലാ അരാജകത്വവും വർധിക്കുന്നത്. നായയെ കൊല്ലുകയല്ല പരിഹാരം, പരിസരം മാലിന്യ മുക്തമാക്കുകയാണ്. ദീർഘകാല പദ്ധതികൾ ആണ് എല്ലാത്തരം പരിവർത്തനത്തിനും ഉചിതമായത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!