പന്ത്രണ്ടുകാരിയെ പിടിപ്പിച്ച കേസില്‍ ആശ്വാസ് ഭവന്‍ ഡയറക്ടര്‍ അറസ്റ്റില്‍

കോട്ടയം: പന്ത്രണ്ടുവയസ്സുള്ള അന്തേവാസിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കോട്ടയം പാമ്പാടി ആശ്വാസ് ഭവന്‍ ഡയറക്ടര്‍ ജോസഫ് മാത്യു അറസ്റ്റില്‍. ഇടുക്കി സ്വദേശിയായ പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാള്‍ക്കെതിരെ പോസ്‌കോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്.

2016 ലാണ് സംഭവം നടന്നത്. ജയിലില്‍ കഴിയുന്ന മാതാപിതാക്കളുടെ കുട്ടികളെയാണ് ആശ്വാസ് ഭവനില്‍ താമസിപ്പിക്കുന്നത്.

ഈ സംഭവത്തെ തുടര്‍ന്ന് കേന്ദ്രത്തിലെ 12 കുട്ടികളെയും ഇവിടെ നിന്ന് മാറ്റിപ്പാര്‍പ്പിച്ചു.