കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവരെ ഷണ്ഡനാക്കണം; മദ്രാസ്‌ ഹൈക്കോടതി

child auseചെന്നൈ: കുട്ടികളെ ലൈംഗീകമായി പീഡിപ്പിക്കുന്നവരെ ഷണ്ഡനാക്കുകയാണ്‌(ലൈംഗികശേഷി ഇല്ലാതാക്കുക) വേണ്ടെന്നതെന്ന്‌ മദ്രാസ്‌ ഹൈക്കോടതി ജസ്‌റ്റിസ്‌ എന്‍ കിരുബകരന്‍ പറഞ്ഞു. നിലവില്‍ തുടര്‍ന്നു വരുന്ന നിയമങ്ങളൊന്നും തന്നെ കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ കുറയ്‌ക്കുന്നതില്‍ ഗുണകരമല്ലെന്നും. വൃഷ്‌ണച്ഛേദം എന്നത്‌ കിരാതമായി തോന്നാമെങ്കിലും കിരാതമായ കുറ്റങ്ങള്‍ക്ക്‌ കിരാതമായ ശിക്ഷ തന്നെയാണ്‌ നല്‍കേണ്ടതെന്നും ജസ്‌റ്റിസ്‌ വ്യക്തമാക്കി.

2008 നും 2014 നും ഇടയില്‍ കുട്ടികള്‍ക്കെതിരായ അതിക്രമത്തില്‍ 400 ശതമാനം വര്‍ധനവുണ്ടായപ്പോള്‍ 2.4 ശതമാനം പേര്‍ക്കു മാത്രമാണ്‌ ശിക്ഷ ലഭിച്ചത്‌. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ്‌ ജസിറ്റിസ്‌ എന്‍ കിരുബകരന്‍ ഇങ്ങനെ പറഞ്ഞത്‌.

‘കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക്‌ ശിക്ഷയായി വൃഷ്‌ണച്ഛേദം കൂടി നടത്തിയാല്‍ കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാനുള്ള ശ്രമങ്ങള്‍ക്ക്‌ മികച്ച ഫലം ലഭിക്കുമെന്ന്‌ കോടതിക്ക്‌ ഉറപ്പുണ്ടെന്നും’ ജസ്റ്റിസ്‌ വ്യക്തമാക്കി.

തമിഴ്‌നാട്ടില്‍ കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമ കേസ്‌ നേരിടുന്ന വിദേശി കേസ്‌ തള്ളണമെന്നാവശ്യപ്പെട്ട്‌ നല്‍കിയ പരാതി പരിഗണിക്കവെയാണ്‌ ഇക്കാര്യങ്ങള്‍ വ്യ്‌ക്തമാക്കിയത്‌. ഇയാളുടെ പരാതി കോടതി തള്ളി.

ദില്ലിയില്‍ കഴിഞ്ഞയാഴ്‌ച കുട്ടകള്‍ക്കെതിരെ ഉണ്ടായ കൂട്ടബലാത്സംഗ വാര്‍ത്തയാണ്‌ മദ്രാസ്‌ ഹൈക്കോടതിയെ പെട്ടന്ന്‌ പ്രകോപിപ്പിച്ചത്‌.

ദില്ലി നിര്‍ഭയ കേസിന്റെ പശ്ചാത്തലത്തില്‍ നേരത്തെ തമിഴ്‌നാട്‌ മുഖ്യമന്ത്രി ജയലളിത കേന്ദ്രസര്‍ക്കാറിന്റെ നിലിവിലെ നയമത്തില്‍ ഭേദഗതിവരുത്തി ബലാത്സംഗക്കേസിലെ പ്രതികള്‍ക്ക്‌ വൃഷണച്ഛേദനമോ, വധശിക്ഷയോ നല്‍കണമെന്ന്‌ ആവശ്യപ്പെട്ടിരുന്നു.