Section

malabari-logo-mobile

പീഡിപ്പിച്ചെന്ന യുവതിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്: ‘അമാനവ’ ബുദ്ധിജീവി രജീഷ് പോളിനെതിരെ കേസെടുക്കും

HIGHLIGHTS : കണ്ണുര്‍ : തന്നെ പീഡിപ്പിച്ചെന്ന യുവതിയുടെ ഫെയ്‌സബുക്ക് പോസ്റ്റില്‍ ദളിത് ആക്ടിവിസ്‌ററും അമാനവസംഗമത്തിന്റെ സംഘാടകനുമായി രജീഷ് പോളിനെതിരെ കേസ് രജിസ്...

കണ്ണുര്‍ : തന്നെ പീഡിപ്പിച്ചെന്ന യുവതിയുടെ ഫെയ്‌സബുക്ക് പോസ്റ്റില്‍ ദളിത് ആക്ടിവിസ്‌ററും അമാനവസംഗമത്തിന്റെ സംഘാടകനുമായി രജീഷ് പോളിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ ഡിജിപി നിര്‍ദ്ദേശിച്ചു.
ജയിലില്‍ കിടക്കുന്ന മാവോയ്‌സ്റ്റ് നേതാക്കളുടെ മകളാണ് തന്റെ ഫെയ്‌സബുക്ക് പേജില്‍ പതിനാറാം വയസ്സില്‍ തന്നെ രജീഷ് ലൈംഗികമായി പീഡിപ്പിച്ചെന്ന് പറഞ്ഞിരിക്കുന്നത്.
ഈ സംഭവത്തില്‍ കേസെടുക്കണമെന്ന് ആവിശ്യപ്പെട്ട് ലഭിച്ച പരാതികള്‍ ഡിജിപിക്ക് കൈമാറി. തുടര്‍ന്നാണ് പോലീസ് കേസെടുക്കാന്‍ ഡിജിപി നിര്‍ദ്ദേശിച്ചത്. പാലക്കാട് ജില്ലാ പോലീസ് മേധാവി അന്വേഷണം നടത്തുമെന്ന് ഡിജിപി ലോകനാഥ് ബെഹറ പറഞ്ഞു.

മാവോയിസ്റ്റ് എന്ന് പേരില്‍ തന്റെ സൗഹൃദവും സുരക്ഷയും ഏറ്റെടുത്തയാളായിരുന്നു രജീഷ് എന്ന് ഫെയസ്ബുക്ക് പേജില്‍ യുവതി പറയുന്നു.
സാമൂഹ്യമാധ്യമങ്ങളില്‍ സജീവസാനിധ്യമായ കണ്ണൂര്‍ ശ്രീകണ്ഠാപുരം സ്വദേശിയായ രജീഷ് മാവായിസ്റ്റ്, ദളിത് ആക്ടിവിസ്റ്റ്, അമാനവ ബുദ്ധിജീവി എന്നീ നിലകളിലാണ് അറിയപ്പെട്ടത്.

sameeksha-malabarinews

പെണ്‍കുട്ടിയുടെ പോസ്റ്റ് പുറത്തുവന്നതോടെ രജീഷിനെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. വനിതകമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍, യുവജനക്മ്മീഷന്‍ ചെയര്‍മാന്‍ ചിന്ത ജറോം എന്നിവര്‍ ഇയാള്‍ക്കെതിരെ കേസെടുക്കണമെന്ന് ആവിശ്യപ്പെട്ടു.

യുവതിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം താഴെ

‘ഞാന്‍ 10ല്‍ പഠിക്കുന്ന കാലത്താണു രജീഷിനെ (രജീഷ് പോള്‍) കാണുന്നത്. വീട്ടില്‍ അക്കാലത്ത് നിരന്തരമായി ഉണ്ടായിരുന്ന പൊലീസ് റൈഡുകളില്‍ പ്രതിഷേധിച്ച് ഫേസ്ബുക്ക് കൂട്ടായ്മയുടെ പേരില്‍ റോസാപ്പൂക്കളും മിഠായികളും കൊണ്ട് എന്നേയും അനുജത്തിയേയും കാണാന്‍ സുഹൃത്തുക്കള്‍ വന്നിരുന്നു. അക്കൂട്ടത്തിലാണു രജീഷിനെ ഞാന്‍ കാണുന്നത്. അതിനു ശേഷം അയാളെന്നെ തുടര്‍ച്ചയായി വിളിക്കുമായിരുന്നു. സ്‌കൂളിലെ വിശേഷങ്ങള്‍, വീട്ടിലെ വിശേഷങ്ങള്‍ എല്ലാം അയാള്‍ വിളിച്ചന്വേഷിക്കുമായിരുന്നു. അന്നൊക്കെ എന്റെ മുന്‍പില്‍ മാവോയെ മനസിലാക്കാന്‍ ശ്രമിക്കുന്ന ഒരു കമ്മ്യൂണിസ്റ്റുകാരന്റെ വേഷമായിരുന്നു അയാള്‍ക്ക്. അക്കാലത്ത് എന്റെടുത്ത് കമ്മ്യൂണിസത്തെക്കുറിച്ച് ഞാന്‍ പഠിക്കേണ്ട ആവിശ്യമുണ്ട് എന്ന് അയാള്‍ എന്നും പറയുമായിരുന്നു. ഞാന്‍ രജീഷ് മാമന്‍ എന്നായിരുന്നു അയാളെ ആദ്യമൊക്കെ വിളിച്ചിരുന്നത്. അയാളത് രജി ആക്കി. അക്കാലത്ത് എല്ലാ സ്‌കൂള്‍ അവധിക്കും ഞാന്‍ രജീഷിന്റേയും അപര്‍ണയുടേയുമൊപ്പം അവരുടെ കണ്ണൂര്‍ പിലാത്തറയുലുള്ള വീട്ടില്‍ പോവുമായിരുന്നു. അന്നൊക്കെ രജീഷ് എന്നെ രാത്രി അവരുടെ നടുവിലായിരുന്നു കിടത്തിയിരുന്നത്. സ്ത്രീ എന്തിനാണു ആണിന്റെ അടുത്ത് കിടക്കാന്‍ ഭയപ്പെടുന്നത്. ലൈംഗികത എന്ന വികാരം മാത്രമല്ല ഒരു ആണിന്റേയും പെണ്ണിന്റേയും ഇടയിലുള്ളതെന്ന് അയാള്‍ എപ്പോഴും പറയുമായിരുന്നു. എന്തിനാണു ഒരാണിന്റെ അടുത്ത് കെടുക്കാന്‍ ഭയപ്പെടുന്നതെന്നും.

ഒരു ദിവസം അപര്‍ണ്ണയോടൊപ്പമുള്ള അയാളുടെ ജീവിതം നരകതുല്യമാണെന്ന് വിളിക്കുമ്പോള്‍ പറഞ്ഞു കുറേ അയാള്‍ കരഞ്ഞു. അവര്‍ക്ക് വേറേ ബന്ധങ്ങള്‍ ഉണ്ടെന്നും അവര്‍ അയാളെ മുതലെടുക്കുകയാണെന്നും പറയാന്‍ തുടങ്ങി. പിന്നീട് എന്നെ അവര്‍ക്ക് സംശയമാണെന്നും പറഞ്ഞു. എന്നെ അത് വല്ലാതെ തളര്‍ത്തി. അന്നൊക്കെ അപര്‍ണ്ണയോട് വല്ലാത്ത ദേഷ്യമായിരുന്നു എനിക്ക്. പിന്നീട് ഒരു ദിവസം അവരുടെ വീട്ടില്‍ ചെന്നപ്പോള്‍ രാത്രി അയാളെന്നെ കേറി പിടിച്ചു. രജി എന്താ ഈ കാണിക്കുന്നേ എന്നു ഞാന്‍ ചോദിച്ചപ്പോള്‍ തെറ്റുപറ്റിപ്പോയതാണു മോളേ എന്നു പറഞ്ഞു അയാള്‍ എന്റെ മുന്‍പില്‍ കുറേ കരഞ്ഞു. അത് അന്ന് ഞാനയാളുടെ മാപ്പപേക്ഷയായി കണക്കാക്കിപ്പോയി. അക്കാലത്ത് എന്റെ ജീവിതത്തില്‍ ഞാന്‍ ഇത്രയിധികം സംസാരിക്കുന്ന, ഇഷ്ടപ്പെടുന്ന വേറോരാള്‍ ഉണ്ടായിരുന്നില്ല. അടുത്ത വെക്കേഷനു ഞാന്‍ അയാളുടെ അടുത്ത് പോയപ്പോള്‍ അയാളെന്നെ ലൈംഗികമായി അബ്യൂസ് ചെയ്തു. എന്റെ ചിത്രങ്ങള്‍ അയാളുടെ കയ്യിലുണ്ടെന്നും അത് ഫേസ്ബുക്കില്‍ ഇടുമെന്നും പറഞ്ഞു ഭീക്ഷണിപ്പെടുത്തി. 16 വയസ്സുകാരിക്ക് അത് താങ്ങാവുന്നതിലും അപ്പുറത്തായിരുന്നു. അത്മഹത്യ പോലും അന്ന് ഞാന്‍ ചിന്തിച്ചിട്ടുണ്ട്. 

പിന്നീട് എന്റെ സുഹൃത്തുക്കളായിരുന്ന സുബിനോടും നസീറയോടും കാര്യം പറഞ്ഞപ്പോള്‍ അവര്‍ തന്ന ഊര്‍ജ്ജത്തിന്റെ പുറത്താണു അന്ന് ഞാന്‍ ജീവിച്ചത്. അന്ന് രജീഷിന്റെ സുഹൃത്തുക്കളായ പല പെണ്‍കുട്ടികളോടും ഞാന്‍ ഇക്കാര്യം പറഞ്ഞിരുന്നു. അപര്‍ണ്ണയോട് കാര്യം അന്വേഷിച്ചപ്പോഴാണു അറിഞ്ഞത് രജീഷ് എന്നെക്കുറിച്ച് അപര്‍ണയോട് പറഞ്ഞിരുന്നത് ഞാന്‍ അയാളോട് പ്രണയഭ്യര്‍ത്ഥന നടത്തിയെന്നും അപര്‍ണ്ണ എനിക്കൊരു ശല്യമാണെന്ന് പറഞ്ഞെന്നും. അപര്‍ണ അയാളുടെ എന്നോടും മറ്റു പെണ്‍കുട്ടികളോടുമുള്ള ചതി മനസിലാക്കിയിട്ടായിരുന്നു. അന്ന് അപര്‍ണ്ണ എന്നോട് പറഞ്ഞത് അയാള്‍ക്ക് ഒരു പെണ്‍കുട്ടികളേയും കാമവെറിയിലൂടെയല്ലാതെ സുഹൃത്തായി കാണാന്‍ കഴിയില്ല. ഞാന്‍ അന്നു തന്നെ രജീഷിന്റെ അമ്മയെ വിളിച്ചു കാര്യം പറഞ്ഞു. ഇങ്ങനെയുള്ള മക്കളെ അവരും പേടിക്കണം.

അപര്‍ണ്ണയുടെ പോസ്റ്റിനു അന്ന് സിനി എന്ന പെണ്‍കുട്ടി എഴുതിയത് രജീഷ് എന്റടുത്തും മറ്റൊരു രൂപത്തില്‍ പറഞ്ഞിട്ടുണ്ട്. ആ പെണ്‍കുട്ടി ഫേക്ക് അല്ല. ഈ അനുഭവം എനിക്കുണ്ടാക്കിയ ഷോക്ക് വളരെ വലുതായിരുന്നു. ഇന്നും അതെന്നെ വലിഞ്ഞു മുറുക്കുന്നുമുണ്ട്. അയാളുടെ പൊയ്മുഖം വളരെ മുന്‍പേ വലിച്ചെറിയണമെന്ന് ഞാന്‍ കരുതിയതാണു. ഞാന്‍ ഇത് പറഞ്ഞവരെല്ലാം എന്നെ അതില്‍ നിന്ന് പിന്തിരിപ്പിക്കുകയാണു ചെയ്തിരുന്നത്. പലപ്പോഴും ഇരയെന്ന് വിളിക്കുന്നതിനെ ഞാന്‍ വല്ലാതെ ഭയപ്പെട്ടിരുന്നു.’

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!