Section

malabari-logo-mobile

പിസി ജോര്‍ജ്ജിനെ പുറത്താക്കി

HIGHLIGHTS : തിരു പിസി ജോര്‍ജ്ജിനെ സര്‍ക്കാര്‍ ചീഫ്‌ വിപ്പ്‌ സ്ഥാനത്ത്‌ നിന്ന്‌ നീക്കം ചെയ്‌തു. മാരത്തോണ്‍

p c georgeതിരു പിസി ജോര്‍ജ്ജിനെ സര്‍ക്കാര്‍ ചീഫ്‌ വിപ്പ്‌ സ്ഥാനത്ത്‌ നിന്ന്‌ നീക്കം ചെയ്‌തു. മാരത്തോണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ്‌ ഈ തീരുമാനം പ്രഖ്യാപിച്ചത്‌. കേരളകോണ്‍ഗ്രസ്‌ (എം) ചെയര്‍മാന്‍ കെഎം മാാണിയുടെ കത്തിനെ തുടരര്‍ന്നാണ്‌ നടപടി. യുഡിഎഫിന്റെ ഉന്നതാധികാരസമിതി അംഗത്വത്തില്‍ നിന്നും പിസി ജോര്‍ജ്ജിനെ ഒഴിവാക്കിയിട്ടുണ്ട്‌. നിലവില്‍ പൂഞ്ഞാര്‍ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ്‌ പിസി ജോര്‍ജ്ജ്‌.
്‌
പിസി ജോര്‍ജ്ജിനെ തല്‍സ്ഥാനത്ത്‌ നിന്ന്‌ നീക്കാതിരിക്കാന്‍ ഉമ്മന്‍ചാണ്ടി കഴിവിന്റെ പരമാവധി ശ്രമിച്ചിരുന്നു. എന്നാല്‍ മാണി ത്‌െന്റ നിലപാടില്‍ ഉറച്ചു നിന്നതോടെ മുഖ്യമന്ത്രി നടപടി സ്വീകരികക്കുകയായിരുന്നു. എന്നാല്‍ പിസിയെ പാര്‍ട്ടിയില്‍ നിന്ന്‌ പുറത്താക്കാന്‍ മാണി തയ്യാറായിട്ടില്ല. കേരളകോണ്‍ഗ്രസ്സ സെക്കുലര്‍ പുനസ്ഥാപിച്ച്‌ കൊണ്ട യുഡിഎഫില്‍ നില്‍ക്കുകയെന്ന തന്ത്രം പയറ്റുന്ന പിസി ജോര്‍ജ്ജിന്‌ ഇത്‌ തിരിച്ചടിയാണ്‌. കാരണം പാര്‍ട്ടിയില്‍ നിന്ന്‌ പുറത്താക്കാകെ സ്വയം ഇറങ്ങിപ്പോയാല്‍ കുറുമാറ്റനിയമത്തിന്റെ പരിധിയല്‍ പെട്ട്‌ പിസിക്ക്‌ എംഎല്‍എസ്ഥാനം വരെ നഷ്ടമാകും.

എന്നാല്‍ തന്നെ പുറത്താക്കിയില്ലെങ്ങില്‍ എന്താണ്‌ ചെയ്യേണ്ടതെന്ന്‌ തനിക്കറിയാമെന്ന്‌ ജോര്‍ജ്ജ്‌ ഭീഷണി മുഴക്കിയിട്ടുണ്ട്‌.

sameeksha-malabarinews

ഇതിനിടെ സരിതയുടെ കത്തിന്റെ രണ്ടാംഭാഗവും പുറത്ത്‌ വന്നതോടെ യുഡിഎഫ്‌ രാ,ഷ്ട്രീയം കടുത്ത പ്രതിസന്ധിയെ നേരിടുകയാണ്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!