മുഖ്യമന്ത്രി ഇന്ന്‌ ദില്ലിയിലേക്ക്‌;പ്രധാനമന്ത്രിയുമായും രാഷ്ട്രപതിയുമായും കൂടിക്കാഴ്‌ച നടത്തും

Story dated:Saturday May 28th, 2016,10 15:am

pinarayi vijayanദില്ലി: മുഖ്യമന്ത്രിയായി സ്ഥാനമേറ്റ പിണറായി വിജയന്റെ ആദ്യ ദില്ലി സന്ദര്‍ശനം ഇന്ന്‌. ദില്ലിയിലെത്തുന്ന മുഖ്യമന്ത്രി പ്രധാനമന്ത്രി നരേന്ദ്രമോദി, രാഷ്ട്രപതി പ്രണബ്‌ കുമാര്‍ മുഖര്‍ജി എന്നിവരുമായി കൂടിക്കാഴ്‌ച നടത്തും. പ്രധാനമന്ത്രിയെ വൈകീട്ട്‌ നാലിനും രാഷ്ട്രപതിയെ വൈകീട്ട്‌ ആറിനുമാണ്‌ കാണുക. കേരളാ ഹൗസിലെത്തുന്ന മന്ത്രിക്ക്‌ പൗരസ്വീകരണം നല്‍കും.  കേരള ഹൗസിനെ പ്രതിനിധീകരിച്ച്‌ റസിഡന്‍റ്‌ കമ്മീഷണര്‍ ഗ്യാനേഷ്‌ കുമാര്‍ ഐ.എ.എസ്‌ മുഖ്യമന്ത്രിയെ സ്വീകരിക്കും. അഡീഷണല്‍ റസിഡന്‍റ്‌ കമ്മീഷണര്‍ ഡോ. ഉഷ ടൈറ്റസ്‌ ഐ.എ.എസ്‌, കണ്‍ട്രോളര്‍ ബി. ഗോപകുമാര്‍ തുടങ്ങിയ മുതിര്‍ന്ന ഉദ്യോഗസ്ഥരും കേരള ഹൗസ്‌ ജീവനക്കാരും സംഘടന പ്രവര്‍ത്തകരും പങ്കെടുക്കും.

ഉപരാഷ്ട്രപതി ഹമീദ്‌ അന്‍സാരി, കേന്ദ്ര ആഭ്യന്ത്ര മന്ത്രി രാജ്‌നാഥ്‌ സിംഗ്‌, ധനമന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലി എന്നിവരെയും മുഖ്യമന്ത്രി സന്ദര്‍ശിക്കും. വെറും സൗഹൃദ സന്ദര്‍ശനം മാത്രമായിരിക്കുമെന്നും പ്രത്യേക ആവശ്യങ്ങള്‍ ഈ കൂടിക്കാഴ്‌ചയില്‍ ഉന്നയിക്കുകയോ നിവേദനങ്ങള്‍ നല്‍കുകയോ ചെയ്യില്ലെന്നും പിണറായി നേരത്തെ വ്യക്തമാക്കിയിരുന്നു.

രണ്ടു ദിവസത്തെ പോളിറ്റ്‌ ബ്യൂറോ യോഗത്തില്‍ പങ്കെടുക്കാനായാണ്‌ പിണറായി വിജയന്‍ ദില്ലിയിലെത്തിയത്‌. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനും പിണറായിക്കൊപ്പമുണ്ടായിരിക്കും.