Section

malabari-logo-mobile

ആറാം തിയ്യതി സര്‍വകക്ഷിയോഗം ചേരും;മുഖ്യമന്ത്രി

HIGHLIGHTS : തിരുവനന്തപുരം: തിരുവനന്തപുരത്ത് തുടര്‍ച്ചായി ഉണ്ടായിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ വരുന്ന ആറാം തിയ്യതി സര്‍വകക്ഷിയോഗം ചേ...

തിരുവനന്തപുരം: തിരുവനന്തപുരത്ത് തുടര്‍ച്ചായി ഉണ്ടായിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ വരുന്ന ആറാം തിയ്യതി സര്‍വകക്ഷിയോഗം ചേരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് സിപിഐഎം, ബിജെപി, ആര്‍എസ്എസ് നേതാക്കളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം അറിയിച്ചതാണ് ഇക്കാര്യം. ആറാം തിയ്യതി വൈകീട്ടാണ് യോഗം ചേരുക.

ഒരുതരത്തിലുള്ള അക്രമസംഭവങ്ങളും ഇനി ഉണ്ടാകരുതെന്നും ഇതിനുവേണ്ടി ജാഗ്രത പുലര്‍ത്തുവാന്‍ തീരുമാനിച്ചതായും യോഗ ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

sameeksha-malabarinews

പാര്‍ട്ടി ഓഫീസുകളും വീടുകളും ആക്രമിക്കാന്‍ പാടില്ലെന്ന് നേരത്തെ തീരുമാനമുണ്ടായിരുന്നു എന്നാല്‍ തിരുവനന്തപുരത്ത് അത്യഅന്തം നിര്‍ഭാഗ്യകരമായ സംഭവങ്ങളാണ് ഉണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതെസമയം ചര്‍ച്ചയ്ക്ക് മുന്‍പ് ദൃശ്യങ്ങള്‍ ചിത്രീകരിക്കാനെത്തിയ മാധ്യമപ്രവര്‍ത്തകരോട് മുഖ്യമന്ത്രി പുറത്തിറങ്ങി പോകാന്‍ പറഞ്ഞു. പിന്നീട് എന്തിനാണ് രോക്ഷാകുലനായി പുറത്തിറക്കി വിട്ടതെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് മുഖ്യമന്ത്രി പ്രതികരിച്ചില്ല.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!